advertisement

ചരിത്ര വിധിയുമായി കേരള ഹൈക്കോടതി; 'പുരുഷന്റെ ലിംഗം സ്ത്രീശരീരത്തിൽ ഏതു ഭാഗത്ത് പ്രവേശിപ്പിച്ചാലും ബലാത്സംഗം'

Last Updated:
സ്ത്രീകൾക്കെതിരെ ബലംപ്രയോഗിച്ചു യോനിയിൽ ലിംഗം കടത്തിയുള്ള അതിക്രമം മാത്രമല്ല ബലാത്സംഗമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
1/8
Kundara, Kundara case, Sexual Assault, Sexual Assault Case, NCP, കുണ്ടറ പീഡന കേസ്, എന്‍സിപി, യുവതിയുടെ പിതാവ്
കൊച്ചി: ബലാത്സംഗ കുറ്റത്തിന്‍റെ നിർവചനത്തിൽ വ്യക്തത വരുത്തി ഹൈക്കോടതി. പുരുഷന്റെ ലിംഗം സ്ത്രീശരീരത്തിൽ ഏതു ഭാഗത്തും പ്രവേശിപ്പിച്ചാലും ബലാത്സംഗമായി കണക്കാക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സ്ത്രീകൾക്കെതിരെ ബലംപ്രയോഗിച്ചു യോനിയിൽ ലിംഗം കടത്തിയുള്ള അതിക്രമം മാത്രമല്ല ബലാത്സംഗമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
2/8
Crime news, Crime news latest, rape, gang-rape, minor girl, Maharashtra, Pune,
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി വിധിക്കെതിരായ പ്രതിയുടെ അപ്പീൽ കേൾക്കുന്നതിനിടെയാണ് ഡിവിഷൻ ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്. വിചാരണക്കോടതി ജീവപര്യന്തം തടവിന് വിധിച്ചതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഇരയുടെ തുടകൾ ചേർത്തുവെച്ച് പ്രതി ലിംഗം പ്രവേശിപ്പിച്ച് പീഡിപ്പിച്ചെന്നാണ് ഈ കേസിൽ ആരോപിക്കപ്പെട്ട ലൈംഗിക പ്രവൃത്തി. ക്രിമിനൽ നിയമ ഭേദഗതി ആക്ട് 2013 -ന്റെ രൂപീകരണവും കാലാകാലങ്ങളിൽ "ബലാത്സംഗം" എന്ന കുറ്റകൃത്യത്തിന്റെ ക്രമാനുഗതമായ പരിണാമവും കണക്കിലെടുത്താണ് കോടതിയുടെ ഇടപെടൽ.
advertisement
3/8
PSC, PSC Rank list, LGS Rank List, Tribunal, High Court, പിഎസ്‌സി, പിഎസ്‌സി റാങ്ക് ലിസ്റ്റ്, ട്രൈബ്യൂണല്‍ ഉത്തരവ്, ഹൈക്കോടതി
375 -ാം വകുപ്പിൽ അടങ്ങിയിരിക്കുന്ന ബലാത്സംഗത്തിന്റെ നിർവചനം ഇങ്ങനെയാണ്, യോനിയിലോ മലദ്വാരത്തിലെ അല്ലെങ്കിൽ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലേക്ക് ലിംഗം പ്രവേശിപ്പിച്ചുള്ള അതിക്രമമാണത്. അങ്ങനെ ലൈംഗിക സംതൃപ്തിക്കായി ലിംഗം പ്രവേശിപ്പിക്കാൻ കൃത്രിമമായി ചെയ്യുന്നതെന്നും ബലാത്സംഗമായി കണക്കാക്കും "കോടതി പറഞ്ഞു. .
advertisement
4/8
 '2013 -ലെ ആക്ട് 13 പ്രകാരം ഭേദഗതി ചെയ്ത 375 -ാം വകുപ്പ് ഇക്കാര്യം കൃത്യമായി നിർവ്വചിക്കുന്നുണ്ട്, ലൈംഗികാവയവത്തിന്റെ ആക്രമണത്തിന് അപ്പുറം യോനിയിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ബലാത്സംഗത്തിന്റെ നിർവചനം വിപുലീകരിച്ചിട്ടുള്ളതാണ്. അല്ലാത്തപക്ഷം 377 -ാം വകുപ്പ് പ്രകാരം വിചാരണ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഈ കേസിലെ കുറ്റകൃത്യം സെക്ഷൻ 375 -ന്റെ പരിധിയി വരും'- കോടതി പറഞ്ഞു.
'2013 -ലെ ആക്ട് 13 പ്രകാരം ഭേദഗതി ചെയ്ത 375 -ാം വകുപ്പ് ഇക്കാര്യം കൃത്യമായി നിർവ്വചിക്കുന്നുണ്ട്, ലൈംഗികാവയവത്തിന്റെ ആക്രമണത്തിന് അപ്പുറം യോനിയിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ബലാത്സംഗത്തിന്റെ നിർവചനം വിപുലീകരിച്ചിട്ടുള്ളതാണ്. അല്ലാത്തപക്ഷം 377 -ാം വകുപ്പ് പ്രകാരം വിചാരണ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഈ കേസിലെ കുറ്റകൃത്യം സെക്ഷൻ 375 -ന്റെ പരിധിയി വരും'- കോടതി പറഞ്ഞു.
advertisement
5/8
Woman was given given acid, Acid instead of medicine, copper T removal, odisha hospital
2015 ൽ തിരുമാറാടി സർക്കാർ സ്കൂളിൽ ഒരു മെഡിക്കൽ ക്യാമ്പ് നടത്തിയതോടെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തുവന്നത്. വയറുവേദനയെന്ന പരാതിയുമായി ഇര അമ്മയോടൊപ്പം അവിടെ എത്തി. വൈദ്യപരിശോധനയ്ക്കിടെ, അയൽക്കാരൻ ലൈംഗികമായി പീഡിപ്പിച്ചതായി വ്യക്തമായി. ഡോക്ടർ പോലീസിൽ പരാതി നൽകാൻ പെൺകുട്ടിയുടെ മാതാവിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന വാദമാണ് പ്രതി വിചാരണയ്ക്കിടയിലും ഇപ്പോൾ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലും ഉന്നയിച്ചത്.
advertisement
6/8
Rape, police rape, vithura police Station, പീഡനം, വിതിരു പൊലീസ് സ്റ്റേഷൻ
"375 (സി) പ്രകാരം, ബലാത്സംഗം എന്താണെന്ന് നിർവ്വചിക്കുന്നത് ഇങ്ങനെയാണ്: സ്ത്രീയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് പുരുഷ ലിംഗം പ്രവേശിപ്പിക്കുന്നത്, യോനി, മൂത്രനാളി, മലദ്വാരം അല്ലെങ്കിൽ അത്തരം സ്ത്രീയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തേക്ക് ലിംഗം പ്രവേശിപ്പിച്ചുള്ള അതിക്രമം. അല്ലെങ്കിൽ അവനോടോ മറ്റേതെങ്കിലും വ്യക്തിയോടോ അങ്ങനെ ചെയ്യാൻ സ്ത്രീയെ പ്രേരിപ്പിക്കുന്നത്; അല്ലെങ്കിൽ '. അതിൽ സ്ത്രീയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ലിംഗം പ്രവേശിപ്പിക്കുന്നത് ഉൾപ്പെടുന്നു, ഇത് യോനി, മൂത്രനാളി, മലദ്വാരം എന്നിവയിൽ മാത്രം ഒതുങ്ങുന്നില്ല, "ഹൈക്കോടതിയുടെ നിർണായക ഉത്തരവിൽ പറയുന്നു.
advertisement
7/8
Crime, crime news, rape, nude video, നഗ്ന വീഡിയോ, ഭർത്താവ്
സംഭോഗം എന്ന പദം വിശദമായി വിലയിരുത്തുമ്പോൾ ഇരയുടെ ശരീരത്തിൽ ലിംഗം പ്രവേശിപ്പിക്കുന്നതിനായി തുടകൾ ചേർത്തുപിടിച്ച് കൈകാര്യം ചെയ്യുന്നതും അതിൽ ഉൾപ്പെടും. യോനി, മലദ്വാരം എന്നിവ പോലെതന്നെ ലിംഗം പ്രവേശിപ്പിക്കുന്നതിനായി തുടകൾ ചേർത്തുവെച്ച് കൃത്രിമമായി ദ്വാരം സൃഷ്ടിച്ച് സമാനമായ ഒരു സംവേദനം ഉണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്; അതുകൊണ്ടുതന്നെ ഇവിടെ ബലാത്സംഗ കുറ്റം നിലനിൽക്കുന്നു, " കോടതി ഉത്തരവിൽ പറയുന്നു.
advertisement
8/8
Rape, Crime, Rape case, Crime news, Man marries woman who accused him of rape, ബലാത്സംഗം, പീഡനം, കൊലപാതകം, ക്രൈം
"നിയമനിർമ്മാണ സഭയുടെ ഉദ്ദേശ്യവുമായി പൊരുത്തപ്പെടുന്നതാണ് ഈ വ്യാഖ്യാനമെന്ന് ഞങ്ങൾ കരുതുന്നു, അത് കാലഘട്ടത്തിന്റെ ആവശ്യകതയ്ക്ക് അനുയോജ്യമാണ്; പ്രതിരോധത്തിന്റെയും പ്രതികാരത്തിന്റെയും അളവുകോലായി അത്തരം ദുഷിച്ച പ്രവൃത്തികളുടെ വർദ്ധിച്ചുവരുന്നതിനാൽ കൂടുതൽ കർശനമായ വ്യവസ്ഥകൾ വേണ്ടിവരുന്നു ” കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
advertisement
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
  • ഇപ്സോസ് റിപ്പോർട്ട്: ശുഭാപ്തിവിശ്വാസത്തിൽ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും മുന്നിലാണ്

  • 29 രാജ്യങ്ങളിൽ ഭൂരിപക്ഷം തെറ്റായ ദിശയെന്ന് കരുതുമ്പോൾ ഇന്ത്യയിൽ ആത്മവിശ്വാസം ഉയർന്ന നിലയിൽ

  • ഇന്ത്യയിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, അഴിമതി എന്നിവയാണ് പ്രധാന ആശങ്കകൾ

View All
advertisement