ബറേലി: കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതോടെ കാമുകി ബന്ധം ഉപേക്ഷിച്ചു. ഉത്തർ പ്രദേശിലെ ബറേലി ജില്ലയിലെ ബഹേഡിയിലാണ് സംഭവം. യുവതി ബന്ധം ഉപേക്ഷിച്ചതോടെ യുവാവ് പ്രതികാരം ചെയ്യാൻ സ്വയം തീ കൊളുത്തി. യുവതിയുടെ മുമ്പിലെത്തിയാണ് യുവാവ് തീ കൊളുത്തിയത്.
2/ 5
ഇരുപതു വയസുകാരി യുവാവുമായി ഇഷ്ടത്തിലായിരുന്നു. എന്നാൽ, താൻ വിവാഹിതനാണെന്ന കാര്യം മറച്ചു വച്ചാണ് യുവാവ് യുവതിയുമായി പ്രണയത്തിലായത്. എന്നാൽ, പ്രണയം തീക്ഷ്ണമായി വളരുന്നതിനിടയിൽ യുവതി താൻ പ്രണയിക്കുന്നത് ഒരു വിവാഹിതനെയാണെന്ന് മനസിലാക്കുകയായിരുന്നു.
3/ 5
ഇതോടെ, യുവതി യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. താനുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചതിൽ യുവാവ് അതീവ ദുഃഖിതൻ ആയിരുന്നു. ഇതിനെ തുടർന്നാണ് യുവാവ് യുവതിയോട് പ്രതികാരം തീർക്കാൻ തീരുമാനിച്ചത്.
4/ 5
അതിനു ശേഷം പ്രണയനൈരാശ്യം പൂണ്ട യുവാവ് യുവതിയുടെ വീട്ടിൽ എത്തുകയായിരുന്നു. യുവതിയുടെ പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട് ഇയാൾ യുവതിയെ മർദ്ദിച്ചു. അതിനു ശേഷം ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നു.
5/ 5
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, താൻ സ്വയം തീ കൊളുത്തിയത് അല്ലെന്നും പെൺകുട്ടിയുടെ അച്ഛനും സഹോദരനും ചേർന്ന് തന്നെ തീ കൊളുത്തിയതാണെന്നും യുവാവ് പൊലീസിന് മൊഴി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.