സ്വാതിക്ക് ഒരുവയസ് പ്രായമുള്ളപ്പാഴാണ് ഇവരുടെ കുടുംബം കുടുംബം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ബഹിരാകാശത്തെയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും ജീവനെ കുറിച്ചുമൊക്കെ അറിയാൻ ചെറുപ്പം മുതൽ തന്നെ താത്പ്പര്യം കാണിച്ച സ്വാതി, കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ ആൻഡ് എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് എയറോട്ടിക്സിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.