തിരുവനന്തപുരം: രാജ്യത്തെ രണ്ടാം ഘട്ട വാക്സിനേഷന്റെ ഭാഗമായി സംസ്ഥാനത്തും 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് വാക്സീനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്സിനേഷൻ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.