Bruce Willis| ഹോളിവുഡ് താരം ബ്രൂസ് വില്ലിസിനെ ബാധിച്ച 'അഫാസിയ'; ആശയവിനിമയ ശേഷി നഷ്ടമാകുന്ന അസുഖത്തെ കുറിച്ച്

Last Updated:
സംസാരിക്കാനും എഴുതാനും ഉൾപ്പെടെ മറ്റുള്ളവരുമായി സംസാരിക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന അവസ്ഥയാണ് അഫാസിയ.
1/7
 ഹോളിവുഡ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് ഇന്ന് രാവിലെ മുതൽ ട്രെന്റിങ്ങായിക്കൊണ്ടിരിക്കുന്നത്. 'ഡൈ ഹാർഡ്' സീരീസിലെ 'ജോൺ മക്ലൈൻ' എന്ന കഥാപാത്രത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ നടൻ ബ്രൂസ് വില്ലിസ് (Bruce Willis) ആണ് ഒരു സുപ്രഭാതത്തിൽ അഭിനയം നിർത്തുന്നതായി അറിയിച്ചിരിക്കുന്നത്.

advertisement
2/7
 കുറച്ചു നാളായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ബ്രൂസ് വില്ലിസിന് ആശയവിനിമയശേഷി നഷ്ടമാകുന്ന അഫാസിയ രോഗം സ്ഥിരീകരിച്ചുവന്നും അതിനാൽ അഭിനയ രംഗത്തു നിന്നു പിന്മാറുന്നുവെന്നുമാണ് പ്രസ്താവനയുടെ ചുരുക്കം.

3/7
 ഈ വർഷവും അഭിനയത്തിൽ സജീവമായിരുന്ന താരമാണ് ബ്രൂസ് വില്ലിസ്. കഴിഞ്ഞ വർഷം അദ്ദേഹം നായകനായ ഏഴ് സിനിമകളാണ് പുറത്തിറങ്ങിയത്. ഈ വർഷം ഇതിനോടകം മൂന്ന് സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി.

4/7
 '12 മങ്കീസ്', 'ദ് സിക്സ്‍ത് സെൻസ്', 'ദി ഫിഫ്ത് എലമെന്റ്', 'പൾപ്പ് ഫിക്‌ഷൻ' , 'ആർമെഗഡൺ' തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ നേടിയ താരത്തെ ബാധിച്ച അഫേസിയ രോഗം എന്താണെന്ന് നോക്കാം.

5/7
 സംസാരിക്കാനും എഴുതാനും ഉൾപ്പെടെ മറ്റുള്ളവരുമായി സംസാരിക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന അവസ്ഥയാണ് അഫാസിയ. തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതുമൂലമാണ് ആശയവിനിമയ ശേഷി ഇല്ലാതാകുന്നത്.

6/7
 ജോൺ ഹോപ്കിൻസ് വെബ്സൈറ്റ് പറയുന്നതനുസരിച്ച്, മസ്തിഷ്കത്തിന്റെ ഭാഷാ പ്രകടനത്തെയും ഗ്രഹണത്തെയും നിയന്ത്രിക്കുന്ന പ്രത്യേക ഭാഗത്തെ കേടുപാടുകൾ മൂലമുണ്ടാകുന്ന ഭാഷാ വൈകല്യമാണിത്. അഫാസിയ ബാധിച്ച വ്യക്തിക്ക് മറ്റുള്ളവരുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയില്ല.

7/7
 സ്ട്രോക്കിന്റെ ഫലമായി പലർക്കും അഫാസിയ ഉണ്ടാകാറുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്. മധ്യവയസ്സിലും വാർധക്യത്തിലുമാണ് ഭൂരിഭാഗം ആളുകൾക്കും അഫാസിയ ബാധിക്കുന്നത്.

ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം

  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement