'ദേശീയപുരസ്കാരം വാങ്ങാൻ പോയത് ചാണകം പുരണ്ട നഖങ്ങളുമായി'; നിത്യാമേനോൻ
- Published by:ASHLI
- news18-malayalam
Last Updated:
'തിരുചിത്രമ്പലം' എന്ന സിനിമയിലെ അഭിനയത്തിന് നിത്യാ മേനോൻ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയായിരുന്നു
advertisement
advertisement
advertisement
advertisement
"ഇഡ്ഡലി കടൈ" എന്ന ചിത്രത്തിലാണ് താരം ചാണകം കൈയ്യിലെടുത്തുള്ള സീനുണ്ടായിരുന്നത്. ചാണകവറളിയുണ്ടാക്കാൻ അങ്ങനെ താൻ പഠിച്ചെന്നും നടി പറയുന്നു. ജീവിതത്തിൽ ആദ്യമായി ചാണകവറളി ഉണ്ടാക്കാനും അവ വെറും കൈയിൽ ഉരുട്ടാനും പഠിച്ചു. ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ നഖത്തിനടിയിൽ ചാണകത്തിന്റെ അംശം ഉണ്ടായിരുന്നതായും നടി ഓർത്തു പറയുന്നു.
advertisement
നിത്യ മേനോനും ധനുഷിനും പുറമേ അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാർത്ഥിപൻ, സമുദ്രക്കനി എന്നിവരും ഇഡ്ഡലി കടൈ എന്ന സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. 2022-ൽ പുറത്തിറങ്ങിയ 'തിരുചിത്രമ്പലം' എന്ന സിനിമയ്ക്ക് ശേഷം ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.