advertisement

ആലപ്പുഴയിൽ അമ്മൂമ്മയെ ഡംബൽകൊണ്ട് തലയ്ക്കടിച്ചു കൊന്ന ചെറുമകന് ഒൻപതുവർഷം തടവും പിഴയും

Last Updated:

2019 ജൂൺ ഒൻപതിനായിരുന്നു കൊലപാതകം നടന്നത്

News18
News18
ആലപ്പുഴ: മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് സ്വന്തം അമ്മൂമ്മയെ ഡംബൽകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപതുവർഷം തടവ്. അരൂർ സ്വദേശി അനന്തു (26) വിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവിനു പുറമെ പ്രതി പിഴയും ഒടുക്കണമെന്ന് ജഡ്ജി റോയി വർഗീസ് വിധിയിൽ വ്യക്തമാക്കി.
2019 ജൂൺ ഒൻപതിനായിരുന്നു കൊലപാതകം നടന്നത്. പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്ത (72) ആണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്തമകൾ ഷീലയുടെ മകനാണ് അനന്തു. പുല്ലുവെട്ടി വിറ്റ് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന ശാന്തയോട് പ്രതി ലഹരിമരുന്ന് വാങ്ങാനായി പണം ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ അമ്മൂമ്മ വിസമ്മതിച്ചതോടെ പ്രകോപിതനായ അനന്തു വ്യായാമം ചെയ്യാൻ ഉപയോഗിക്കുന്ന ഡംബൽകൊണ്ട് ശാന്തയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയിരുന്നു.
പട്ടണക്കാട് സബ് ഇൻസ്പെക്ടറായിരുന്ന അമൃതരംഗൻ രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ ജിജിൻ ജോസഫാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അംബികാകൃഷ്ണൻ, അഡ്വ. അഖിലാകൃഷ്ണൻ എന്നിവർ ഹാജരായി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ അമ്മൂമ്മയെ ഡംബൽകൊണ്ട് തലയ്ക്കടിച്ചു കൊന്ന ചെറുമകന് ഒൻപതുവർഷം തടവും പിഴയും
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement