Amaran Movie| 'അമരൻ' പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബേറ്; ആക്രമണം SDPI പ്രതിഷേധത്തിന് പിന്നാലെ
- Published by:Rajesh V
- news18-malayalam
Last Updated:
ചിത്രത്തിനെതിരെ എസ്ഡിപിഐ പ്രതിഷേധം നടത്തിയിരുന്നു. സിനിമ മുസ്ലിം ജനവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
തിരുനെൽവേലിയിലെ മേലപാളയത്തില്‍ ശിവകാർത്തികേയൻ- സായി പല്ലവി ചിത്രം 'അമരൻ' പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന അലങ്കാർ തിയേറ്ററിൽ പുലർച്ചെ ആണ് സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോൾ ബോംബ് എറിഞ്ഞത്. അമരൻ പ്രദർശനത്തിനെതിരെ കഴിഞ്ഞദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു.
advertisement
ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ, കശ്മീരിലെ ജനങ്ങളെ തെറ്റായി ചിത്രീകരിച്ചെന്ന് ആരോപിച്ച് ചില സംഘടനകൾ രംഗത്തുവന്നിരുന്നു. ചിത്രത്തിനെതിരെ ഒരാഴ്ച മുമ്പ് കോയമ്പത്തൂരിൽ എസ്ഡിപിഐ പ്രതിഷേധം നടത്തിയിരുന്നു. സിനിമ മുസ്ലിം ജനവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
advertisement
advertisement
advertisement
ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2014 ഏപ്രിലിൽ കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടത്. ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര അദ്ദേഹത്തിന് ലഭിച്ചു.
advertisement
advertisement
ശിവകാര്‍ത്തികേയൻ നായകനായി വന്ന അമരൻ വൻ വിജയമാണ് നേടുന്നത്. ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ആഗോള കളക്ഷൻ അമ്പരപ്പിക്കുന്നതാണ്. വെറും 14 ദിവസങ്ങളില്‍ 280 കോടി രൂപയിലധികം ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ട്. ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.