ദിയ കൃഷ്ണയ്ക്കും മുൻപേ സമാനതട്ടിപ്പിൽ പെട്ട് മറ്റൊരു മലയാള താരകുടുംബം; ഒരുകോടി രൂപ നഷ്‌ടമായി
- Published by:meera_57
- news18-malayalam
Last Updated:
വിശ്വസിച്ചവരിൽ നിന്നും നേരിടേണ്ടി വന്ന വിശ്വാസ വഞ്ചന. മറ്റൊരു താരകുടുംബം നേരിട്ട തട്ടിപ്പിന്റെ വിവരം
സ്വന്തമായി ലോൺ എടുത്തു നടത്തിവന്ന സ്ഥാപനത്തിൽ QR കോഡ് തട്ടിപ്പിലൂടെ നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്ക് (Diya Krishna) നഷ്‌ടമായ ലക്ഷങ്ങളുടെ കഥ കേരളത്തിൽ എവിടെയും ചർച്ചയായി മാറിക്കഴിഞ്ഞു. ഓഡിറ്റർ കണക്കെടുപ്പിലാണ് തട്ടിപ്പിലൂടെ പോയത് 69 ലക്ഷം രൂപയെന്ന് വ്യക്തമായത്. തുടക്കത്തിൽ ഇൻസ്റ്റഗ്രാമിലും, പിന്നെ പോലീസ് പരാതിയിലൂടെയും കുടുംബം ആ പ്രശ്നം പൊതുജനമധ്യത്തിൽ എത്തിച്ചു. ഏറ്റവും ഒടുവിലായി ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തൊഴിലെടുത്തിരുന്ന യുവതികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധന നടത്തുകയാണ് പോലീസ്. ഇതിൽ നിന്നും ഇടപാടുകളുടെ കൂടുതൽ വിവരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പോലീസും പരാതിക്കാരായ കൃഷ്ണകുമാർ കുടുംബവും. എന്നാൽ, മറ്റൊരു താരകുടുംബവും തട്ടിപ്പിന് ഇരയായി എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം
advertisement
ചലച്ചിത്ര സംവിധായകനും കൃഷ്ണകുമാറിന്റെ സുഹൃത്തുമായ ആലപ്പി അഷ്‌റഫ് 'ആലപ്പി അഷ്‌റഫ് കണ്ടതും കേട്ടതും' എന്ന യൂട്യൂബ് ചാനലിലാണ് ഇതേപ്പറ്റി കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഒരുതരത്തിലും കുറുക്കുവഴികൾ തേടുന്ന വ്യക്തിയല്ല കൃഷ്ണകുമാർ എന്നദ്ദേഹത്തിന്റെ വാക്കുകൾ. ഒരു നീണ്ട കാലാവധിക്ക് ശേഷം മാത്രം തട്ടിപ്പ് പുറത്തുവന്നു എന്നതാണ് ദിയ നേരിടുന്ന വിമർശനവും (തുടർന്ന് വായിക്കുക)
advertisement
മകൾ ദിയ കൃഷ്ണയ്ക്ക് പ്രസവം അടുത്തിരിക്കുന്ന സമയം കൂടിയാണ്. കൃഷ്ണകുമാറും ഭാര്യയും മൂന്നു പെൺമക്കളും ദിയയുടെ ഒപ്പം നിലയുറപ്പിച്ചിട്ടുണ്ട്. കുടുംബത്തിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാരികളെ ഫ്ലാറ്റിൽ വച്ച് ചോദ്യം ചെയ്യുകയുമുണ്ടായി. കൂടാത്തതിന് ആ ദൃശ്യങ്ങൾ അവർ തങ്ങളുടെ പ്രശസ്തമായ യൂട്യൂബ് ചാനലുകളിലും പോസ്റ്റ് ചെയ്തു. അമിതമായി വിശ്വസിച്ചതാണ് ദിയക്ക് പറ്റിയ അമളിയിൽ പ്രധാനം. സിനിമ എന്നതുപോലെ ബിസിനസ് രംഗത്തും തിളങ്ങിയ ഒരു കുടുംബത്തിന് സമാന രീതിയിൽ പണം നഷ്‌ടമായി എന്ന് ആലപ്പി അഷ്‌റഫ്
advertisement
കൃഷ്ണകുമാർ വഴിയാണ് താൻ അതേപ്പറ്റി അറിഞ്ഞത് എന്നും അഷ്‌റഫ് പറഞ്ഞു. 'സത്യവും നീതിയും കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും പക്ഷത്താണ് എന്ന് താൻ വിശ്വസിക്കുന്നതായി ആലപ്പി അഷ്‌റഫ്. സിനിമാ നിർമാതാവ് ഹരി പോത്തന്റെ ബന്ധുവിന്റെ സ്ഥാപനത്തിൽ നിന്നും ഒരു കോടിയോളം രൂപ QR കോഡ് തട്ടിപ്പിലൂടെ നഷ്‌ടപ്പെട്ടത്രെ. 'വിശ്വസിച്ചവരിൽ നിന്നും നേരിടേണ്ടി വന്ന വിശ്വാസ വഞ്ചന' എന്നാണ് അഷ്‌റഫ് ഇതേപ്പറ്റി വിശദീകരിച്ചത്. അന്തരിച്ച നടൻ പ്രതാപ് പോത്തന്റെ ജ്യേഷ്‌ഠനാണ് ഹാരി പോത്തൻ എന്ന ഹരി പോത്തൻ
advertisement
മലയാള സിനിമയിലെ നിരവധി ആദ്യകാല ഹിറ്റുകളുടെ ഉടമയാണ് നിർമാതാവായ ഹരി പോത്തൻ. ഹാരി എന്നാണ് ഔദ്യോഗിക നാമം എങ്കിലും, ഹരി എന്നാണ് വീട്ടിലും നാട്ടിലും അദ്ദേഹത്തിന് ലഭിച്ച വിളിപ്പേര്. വ്യവസായിയും രാഷ്ട്രീയ നേതാവുമായിരുന്ന കുളത്തുങ്കൽ ജോസഫ് പോത്തന്റെ മക്കളാണ് ഹരിയും പ്രതാപും. ഇവർക്ക് സിനിമയ്ക്ക് പുറമേ കേരളത്തിലങ്ങോളം ഇങ്ങോളം പടർന്നു കിടക്കുന്ന വ്യവസായങ്ങളുണ്ട്


