ബോളിവുഡിലെ ആദ്യ ബോൾഡ് ഫോട്ടോ ഷൂട്ട് 73 വർഷം മുൻപ്; ആ ഗ്ലാമര്‍ ഗേളിനെ അറിയുമോ?

Last Updated:
1950കളിലെ ബോളിവുഡിലെ ഗ്ലാമർ ഗേളായിട്ടാണ് ബീഗം പാരായെ കണക്കാക്കുന്നതും. അവരുടെ ഗ്ലാമര്‍ പരിവേഷം മുന്‍നിര്‍ത്തിയാണ് ലൈഫ് മാഗസിൻ ബീഗം പാരായുടെ പ്രത്യേക ഫോട്ടോഷൂട്ട് സെഷൻ നടത്തിയത്
1/8
 ഇന്ന് ഏതു ഭാഷയിലായാലും നടിമാരുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് പുതുമയുള്ള കാര്യമല്ല. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ബോൾഡ് ഫോട്ടോ ഷൂട്ട് നടന്നിട്ട് ഏകദേശം 74 വർഷമാകുന്നുവെന്ന് അറിയാമോ? അന്നത്തെ ബോളിവുഡിലെ പ്രശസ്ത നടി ബീഗം പരാ ആയിരുന്നു (Begum Para) മോഡല്‍. ചിത്രം പകര്‍ത്തിയതാവട്ടെ ലൈഫ് മാഗസിന്‍റെ ഏക ചൈനീസ് ഫോട്ടോഗ്രാഫറായ ജെയിംസ് ബർക്കെയും.

advertisement
2/8
 1940 കളിലും 1950 കളിലും ബ്ലാക്ക് ആൻഡ് വൈറ്റ് ഹിന്ദി സിനിമയിലെ അവിഭാജ്യഘടകമായിരുന്നു ബീഗം പരാ. 1950കളിലെ ബോളിവുഡിലെ ഗ്ലാമർ ഗേളായിട്ടാണ് ബീഗം പരായെ കണക്കാക്കുന്നതും. അവരുടെ ഗ്ലാമര്‍ പരിവേഷം മുന്‍നിര്‍ത്തിയാണ് ലൈഫ് മാഗസിൻ ബീഗം പരായുടെ പ്രത്യേക ഫോട്ടോഷൂട്ട് സെഷൻ നടത്തിയത്.

3/8
 ബീഗം പരായുടെ അഭിനയ ശൈലിയും ഗ്ലാമറും അവരെ അന്നത്തെ ഒരു ജനപ്രിയ താരമാക്കി മാറ്റി. അക്കാലത്ത് ബീഗം പാരയ്ക്ക് ഒരു സിനിമാ നടിയില്‍ കവിഞ്ഞ ആരാധനാ പ്രതിച്ഛായയും ലഭിച്ചിരുന്നു. നീൽ കമൽ (1947), ജർണ (1948), കർഭല (1956) തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു.. അക്കാലത്തെ ഇന്ത്യന്‍ സിനിമാ ലോകത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് താനെന്ന് അവര്‍ തന്‍റെ ആദ്യ ചിത്രങ്ങളിലൂടെ തെളിയിച്ചു. (Images: Life Magazine Photographer James Burke - 1951)

4/8
 50 കളിലെ ഹിന്ദി സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബീഗം പരാ, 20 വര്‍ഷത്തെ സിനിമ ജീവിതം അവര്‍ പെട്ടെന്ന് ഉപേക്ഷിക്കുകയായിരുന്നു. 50 വർഷങ്ങൾക്ക് ശേഷം, സഞ്ജയ് ലീല ബൻസാലിയുടെ സാവരിയയിൽ (2007) സോനം കപൂറിന്‍റെ മുത്തശ്ശിയായി അഭിനയിച്ച് കൊണ്ട് പിന്നീട് അവർ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

5/8
 ഇന്നത്തെ പാകിസ്ഥാനിലെ ഝലം എന്ന സ്ഥലത്താണ് ജനനം. സുബേദ ഉൾ ഹഖ് എന്നായിരുന്നു അവരുടെ യഥാര്‍ത്ഥ പേര്. അലിഗഢിൽ നിന്നുള്ളവരായിരുന്നു ബീഗം പരായുടെ കുടുംബാംഗങ്ങള്‍. ബീഗം പരായുടെ അച്ഛന്‍ ഇന്നത്തെ വടക്കൻ രാജസ്ഥാനിലെ ബിക്കാനീർ നാട്ടുരാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു. അക്കാലത്തെ മികച്ച ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. (Images: Life Magazine Photographer James Burke - 1951)

6/8
 സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം മക്കൾക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകിയാണ് വളർത്തിയത്. അലിഗഢ് മുസ്ലീം സർവകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ബീഗം പരായുടെ കുട്ടിക്കാലം ബിക്കാനീറിലായിരുന്നു. 1944ൽ പൂനെയിലെ പ്രഭാത് സ്റ്റുഡിയോയിൽ നിന്നുള്ള ചന്ദ് എന്ന ചിത്രമായിരുന്നു ബീഗം പരായുടെ ആദ്യ സിനിമ. സിനിമ വൻ വിജയമായതോടെ പ്രതിമാസം 1500 രൂപ പ്രതിഫലം ലഭിക്കുന്ന താരമായി അവർ വളർന്നു. (Images: Life Magazine Photographer James Burke - 1951)

7/8
 ആദ്യ സിനിമയിലെ ഗ്ലാമർ പരിവേഷം പിന്നീടങ്ങോട്ടുള്ള ചിത്രങ്ങളിലും ബീഗം പരായെ പിന്തുടര്‍ന്നു. 1951ലാണ് ബീഗം പരാ ഒരു ലൈഫ് മാഗസിൻ ഫോട്ടോ ഷൂട്ടിനായി ഫോട്ടോഗ്രാഫർ ജെയിംസ് ബർക്കിന് മുന്നില്‍ പോസ് ചെയ്യുന്നത്. ആ ഫോട്ടോഗ്രാഫുകള്‍ അന്ന് വളരെയേറെ പ്രശസ്തി നേടി. ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ ഇളയ സഹോദരനായ നടൻ നാസിർ ഖാനെയാണ് ബീഗം പരാ വിവാഹം കഴിച്ചത്. ‌

8/8
 1974ൽ ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്ന് അവര്‍ കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് താമസം മാറ്റയെങ്കിലും രണ്ട് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തന്നെ മടങ്ങി. 2008 ഡിസംബർ 9ന് 82ാം വയസില്‍ ഉറക്കത്തിനിടെയായിരുന്നു ബീഗം പരായുടെ മരണം.

ശബരിമല സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡിന് ബന്ധമില്ലെന്ന് പി എസ് പ്രശാന്ത്

  • ശബരിമല സ്വർണമോഷണത്തിൽ ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടി ഉണ്ടാകും.

  • ദേവസ്വം ബോർഡിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല; എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് പി എസ് പ്രശാന്ത്.

  • മണ്ഡലകാലം സുഗമമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.

View All
advertisement