ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ നടി ദീപിക പദുക്കോൺ ചോദ്യം ചെയ്യലിന് ഹാജരായി.
2/ 7
ശനിയാഴ്ച രാവിലെയാണ് ദീപിക മുംബൈയിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസലെത്തിയത്. പറഞ്ഞ സമയത്ത് തന്നെ ദീപിക എൻസിബി ഓഫീസിലെത്തി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ 23നാണ് എൻസിബി ദീപികയ്ക്ക് നിർദേശം നൽകിയത്.
3/ 7
ദീപിക ഒറ്റയ്ക്കാണ് എത്തിയത്. ഭർത്താവും നടനുമായ രൺവീർ സിംഗ് ദീപികയ്ക്ക് ഒപ്പം വരുന്നതിന് എൻസിബിയോട് അനുമതി ചോദിച്ചത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.(Image: Viral Bhayani)
4/ 7
ദീപികയ്ക്കു പുറമെ, നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻസിബി നിർദേശിച്ചിട്ടുണ്ട്. (Image: Viral Bhayani)
5/ 7
ലഹരി മരുന്ന് ആവശ്യപ്പെട്ടു കൊണ്ട് ദീപിക പദുക്കോൺ നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.(Image: Viral Bhayani)
6/ 7
ദീപികയുടെ മാനേജർ കരിഷ്മയും തമ്മിലള്ള 2017ലെ ചാറ്റാണ് പുറത്തു വന്നത്. ഈ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ദീപിക തന്നെയാണെന്നാണ് നാർകോട്ടിക്സ് വിഭാഗം വ്യക്തമാക്കി.
7/ 7
കേസുമായി ബന്ധപ്പെട്ട് നടി രാകുൽ പ്രീത് സിംഗ്, ദീപികയുടെ മാനേജർ കരീഷ്മ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.