ബോക്‌സ് ഓഫീസ് ഹിറ്റായി 'ഓപ്പൺഹൈമർ'; രണ്ട് ദിവസം കൊണ്ട് ക്രിസ്റ്റഫർ നോളൻ ചിത്രം നേടിയത് 31.5 കോടി

Last Updated:
ആദ്യദിനം 13.50 കോടിയാണ് ഇന്ത്യൻ ബോക്സോഫീസിൽ ഓപ്പൺഹൈമർ നേടിയത്
1/6
 ഹോളിവുഡ് സിനിമാ പ്രേമികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ഓപ്പൺഹൈമർ’ ജൂലൈ 21-നാണ് റിലീസ് ചെയ്തത്. 

advertisement
2/6
 ഇന്ത്യയിൽ ചിത്രം രണ്ട് ദിവസം 31.50 കോടി രൂപകളക്ഷൻ നേടി. ആദ്യദിനം 13.50 കോടിയാണ് ഇന്ത്യൻ ബോക്സോഫീസിൽ ഓപ്പൺഹൈമർ നേടിയതെന്നാണ് റിപ്പോർട്ടുകൾ.

3/6
 അന്താരാഷ്ട്ര തലത്തിൽ ഗ്രെറ്റ ഗെർവിഗിന്റെ ബാർബിക്കെതിരെ ഓപ്പൺഹൈമർ കടുത്ത മത്സരമാണ് നേരിടുന്നത്. എന്നാൽ ഇതുവരെ ഇന്ത്യൻ വിപണി നോളന്റെ ചിത്രത്തിന് അനുകൂലമാണ്. കാരണം ബാർബിയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷൻ ഇവിടെ 11.50 കോടി രൂപ മാത്രമാണ്.

4/6
 ആറ്റംബോംബിന്റെ പിതാവെന്നറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം ആസ്പദമാക്കിയാണ് നോളൻ ചിത്രം ഒരുക്കിയത്. ഭൗതികശാസ്ത്രജ്ഞനായിരുരുന്ന ഓപ്പൺഹൈമറിന്റെ ജീവിതവും ആദ്യ ആറ്റംബോംബ് വികസിപ്പിച്ച കഥകളുമെല്ലാം ചിത്രത്തിൽ വിവരിക്കുന്നുണ്ട്.

5/6
 എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്‌നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ് എന്നിവരോടൊപ്പം ടൈറ്റിൽ റോളിൽ ഓപ്പൺഹൈമറിനെ സിലിയൻ മർഫി അവതരിപ്പിക്കുന്നു.

6/6
 പൂര്‍ണ്ണമായും 70 എംഎം ഐമാക്‌സ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ സിനിമയാണ് ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. 1945-ല്‍ ന്യൂ മെക്സിക്കോയിലെ മരുഭൂമിയില്‍ നടന്ന ന്യൂക്ലിയര്‍ ബോംബിന്റെ ആദ്യത്തെ പരീക്ഷണ സ്ഫോടനമായ ട്രിനിറ്റി ടെസ്റ്റ് ഓപ്പണ്‍ഹൈമര്‍ ടീം പൂര്‍ണ്ണമായും സി ജി ഐ ഇല്ലാതെയാണ് പുനഃസൃഷ്ടിച്ചത്.

ഗ്രീൻലാൻഡ് പിടിച്ചടക്കുന്നത് എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

  • ഗ്രീൻലാൻഡ് ഏറ്റെടുക്കൽ എതിർക്കുന്ന രാജ്യങ്ങൾക്ക് വ്യാപാര നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണി ഉന്നയിച്ചു

  • ഡെന്മാർക്കും ഗ്രീൻലാൻഡിനും യൂറോപ്യൻ നാറ്റോ അംഗരാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോർട്ട്

  • ഗ്രീൻലാൻഡ് വിഷയത്തിൽ ചർച്ചയ്ക്കായി ഡെന്മാർക്ക്, ഗ്രീൻലാൻഡ്, യുഎസ് ചേർന്ന് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു

View All
advertisement