'മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയപ്പോൾ' ചിത്രം പങ്കുവെച്ച് ജൂഡ് ആന്‍റണി
- Published by:Arun krishna
- news18-malayalam
Last Updated:
ആലപ്പുഴ അര്‍ത്തുങ്കലില്‍ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ& കോസ്റ്റൽ മിഷനാണ് 'സാഗരാദരം 2018' എന്ന പേരില്‍ സംഘടിപ്പിച്ചത്
2018ല്‍ കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തില്‍ മലയാളികളുടെ രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികളെ ഹൈലൈറ്റ് ചെയ്യുന്ന നിരവധി രംഗങ്ങള്‍ 2018 സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഉപജീവനമാര്‍ഗമായ ബോട്ടുകളില്‍ പലതും രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തകരാറിലായിട്ടും ദുരന്തമുഖത്ത് കേരളത്തിന്‍റെ കാവല്‍മാലഖമാരായി മാറിയത് മത്സ്യത്തൊഴിലാളികളായിരുന്നു.
advertisement
advertisement
advertisement
ഇത്തവണ അർത്തുങ്കൽ പള്ളിയിൽ പെരുന്നാളിന് പോയപ്പോഴും സിനിമ വിജയമാകണേ എന്നായിരുന്നു പ്രാർത്ഥന...❤️ ഇന്നലെ അർത്തുങ്കൽ പള്ളിയുടെ മുന്നിൽവച്ചുതന്നെ മത്സ്യത്തൊഴിലാളികളുടെ ആദരവ് ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി...❤️ ഉള്ളുനിറഞ്ഞ സന്തോഷം മാത്രം..❤️❤️ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ& കോസ്റ്റൽ മിഷന് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു... തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മ്മജന്‍ കുറിച്ചു
advertisement
advertisement
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്.ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം.