ദിലീപിനെ അടിതട പരിശീലിപ്പിക്കാൻ രജനികാന്തിനെ ഫൈറ്റ് പഠിപ്പിച്ച മാസ്റ്റർ ഉൾപ്പെടെ നാലുപേർ; 'തങ്കമണിക്ക്' വൻ സന്നാഹം

Last Updated:
നടൻ ദിലീപ് പ്രധാന വേഷത്തിലെത്തി, രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'തങ്കമണി'
1/6
 ദിലീപിന്റെ (Dileep) തങ്കമണിക്ക് (Thankamani) ഫൈറ്റ് ഒരുക്കാൻ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ആദ്യമായി ഒന്നിക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് നടൻ ദിലീപ് പ്രധാന വേഷത്തിലെത്തി, രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'തങ്കമണി'

advertisement
2/6
 ചിത്രത്തിന് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യാൻ ഇന്ത്യൻ സിനിമയിലെ തന്നെ നാല് മികച്ച ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിച്ചത്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ചിത്രമായ ജയിലറിന് ഫൈറ്റ് ഒരുക്കി സ്റ്റണ്ട് ശിവയും, ടോവിനോയുടെ സൂപ്പർ ഹിറ്റ് ചിത്രമായ തല്ലുമാലക്കും അജിത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തുണിവിനും ഫൈറ്റ് ഒരുക്കിയ സുപ്രീം സുന്ദറും ആണ് പ്രമുഖരിൽ രണ്ടുപേർ (തുടർന്ന് വായിക്കുക)

3/6
 പൃഥ്വിരാജ്, ബിജു മേനോൻ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിക്കും അജിത്തിന്റെ സുപവർ മെഗാ ഹിറ്റ്‌ ചിത്രം മായ ബില്ലക്കും ഫൈറ്റ് ഒരുക്കിയ രാജശേഖറും, നിവിൻ പോളിയുടെ തുറമുഖത്തിന് ഫൈറ്റ് ഒരുക്കിയ മലയാളത്തിന്റെ സ്വന്തം ഫൈറ്റ് മാസ്റ്റർ മാഫിയ ശശിയും സിനിമയുടെ ഭാഗമാകുന്നു

4/6
 ഈ നാലുപേരും ചേരുമ്പോൾ തങ്കമണിയിലെ ആക്ഷൻ രംഗങ്ങൾക്ക് തീ പാറും എന്നുറപ്പാണ്. ആക്ഷന് ഏറെ പ്രാധാന്യം ഉള്ള ചിത്രം കൂടി ആയത് കൊണ്ട് തന്നെ ഓരോ ആക്ഷൻ രംഗങ്ങളും തിയെറ്ററുകൾ പൂരപ്പറമ്പാകും എന്ന കാര്യം ഉറപ്പാണ്. ദിലീപിന്റെ അഭിനയ ജീവിതത്തിലെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ ചിത്രം കൂടിയാണ് തങ്കമണി

5/6
 'ഉടൽ' എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായി

6/6
 ഈ ഒരു സംഭവം കേരളത്തെ തന്നെ പിടിച്ചു കുലുക്കിയിരുന്നു. ഇതിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് 'തങ്കമണി' എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരുന്നു

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement