Jr NTR| ഫാൻസിനോട് പൊട്ടിത്തെറിച്ച് ജൂനിയർ എൻ ടി ആർ

Last Updated:
ഇത് പോലെയാണ് പെരുമാറുന്നതെങ്കില്‍ സെക്യൂരിറ്റി നിങ്ങളെ പുറത്താക്കുമെന്ന് ജൂനിയർ എൻടിആർ പറയുന്നത് വീഡിയോയിൽ കാണാം
1/5
 സാധാരണ പൊതുവേദികളിൽ ശാന്തനും സ്നേഹസമ്പന്നുമായി പെരുമാറുന്ന് ആളാണ് ജൂനിയർ എൻടിആർ. എന്നാൽ, ആരാധകരുടെ അമിത സ്നേഹം കാരണം പൊട്ടിത്തെറിക്കുന്ന ജൂനിയർ എൻടിആറിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

advertisement
2/5
 ലണ്ടനിലെ ഐക്കണിക് റോയൽ ആൽബർട്ട് ഹാളിൽ നടന്ന സംഭവമാണ് വീഡിയോയിൽ ഉള്ളത്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടന്നിരുന്നു. ഇതിൽ പങ്കെടുക്കാന്‍ തെലുങ്ക് സൂപ്പര്‍താരം എത്തിയപ്പോഴാണ് സംഭവം നടന്നത്.

3/5
 തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാനും സെൽഫികൾ എടുക്കാനും ആരാധകർ ഒന്നടങ്കം എത്തിയിരുന്നു. ആരാധകരുടെ അമിതമായുള്ള സ്നേഹപ്രകടനങ്ങൾക്കിടയിലാണ് ജൂനിയർ എൻടിആർ പ്രകോപിതനായത്.

4/5
 വൈറലാകുന്ന വീഡിയോയിൽ താരത്തിനൊപ്പം സെല്‍ഫിക്കായി ശ്രമിക്കുന്ന ഒരു കൂട്ടം ആരാധകര്‍ക്കിടയില്‍ ജൂനിയര്‍ എന്‍ടിആര്‍ നില്‍ക്കുന്നത് കാണാം. എന്നാൽ, തിക്കിനും തിരക്കിനുമിടയിൽ നടൻ അസ്വസ്ഥനാകുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ ആ കൂട്ടത്തില്‍ നിന്നും മാറി നിന്ന് ജൂനിയര്‍ എന്‍ടിആര്‍ സെൽഫിയെടുക്കാൻ അനുവദിക്കാമെന്നും നിങ്ങൾ കുറച്ച് ക്ഷമിക്കണമെന്നും പറയുന്നുണ്ട്. ഇത് പോലെയാണ് പെരുമാറുന്നതെങ്കില്‍ സെക്യൂരിറ്റി നിങ്ങളെ പുറത്താക്കുമെന്നും പറയുന്നത് വീഡിയോയിൽ കാണാം.

5/5
 ഇതിന് പിന്നാലെ ബൗണ്‍സര്‍മാര്‍ ജൂനിയര്‍ എന്‍ടിആറിനെ സ്ഥലത്ത് നിന്നും മാറ്റുന്നതും വീഡിയോയില്‍ കാണാം. അതേസമയം, ലണ്ടനില്‍ നടന്ന ആര്‍ആര്‍ആര്‍ ആഘോഷത്തില്‍ രാം ചരണും, എസ്എസ് രാജമൗലിയും പങ്കെടുത്തിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement