'തീർച്ചയായും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു'; വിവാഹത്തെക്കുറിച്ച് മനസു തുറന്ന് കങ്കണ റണൗത്
- Published by:Nandu Krishnan
- news18-malayalam
Last Updated:
കങ്കണ എംപി ആയിരിക്കുന്ന കാലയളവിനുള്ളിൽ വിവാഹം നടക്കുമോ എന്ന ചോദ്യത്തിനും താരം രസകരമായ മറുപടിയാണ് നൽകിയത്
വിവാഹത്തെക്കുറിച്ച് മസസുതുറന്നിരിക്കുകയാണ് ബോളിവുഡ് നടിയും ഹിമാചൽ പ്രദേശിലെ മാൻഡിയിൽ നിന്നുള്ള എം.പിയുമായ കങ്കണ റണൗത്. വിവാഹം കുടുംബം എന്നിവയെക്കുറിച്ച് ന്യൂസ് 18നറെ പരിപാടിയായ ഷോഷായിൽ ചോദിച്ച ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് വിവാഹത്തെപ്പറ്റി താരം തുറന്ന് സംസാരിച്ചത്. 'എനിക്ക് തീർച്ചയായും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്' എന്നായിരുന്നു കങ്കണ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
advertisement
കങ്കണ എംപി ആയിരിക്കുന്ന കാലയളവിനുള്ളിൽ വിവാഹം നടക്കുമോ എന്ന ചോദ്യത്തിന് അതിനു ശേഷം വിവാഹം നടന്നിട്ട് കാര്യമില്ലല്ലോ എന്നായിരുന്നു കങ്കണയുടെ രസകരമായ മറുപടി. 2029 വരെയാണ് എംപി ആയുള്ള കങ്കണയുടെ കാലയളവ്. ഇത് ആദ്യമായല്ല വിവാഹത്തെക്കുറിച്ച് കങ്കണ ഇത്തരത്തിൽ തുറന്ന് സംസാരിക്കുന്നത്. രാജ് ഷർമാനിയുമായി നടന്ന ഒരു പോഡ്കാസ്റ്റിലും താരം വിവാഹം കഴിക്കുന്നതിനെക്കുറിച്ച തുറന്ന് പറഞ്ഞിരുന്നു.
advertisement
എപ്പോഴെങ്കിലും വിവാഹിതയാകുമോ എന്ന ചോദ്യത്തോട് 'തീർച്ചയായും അതെ' എന്നായിരുന്നു അന്നും കങ്കണ മറുപടി പറഞ്ഞത്. ഒരു പങ്കാളി ഇല്ലാതെ ജീവിക്കുന്നത് ബുദ്ധിമുട്ടാണെന്നും. ഒറ്റയ്ക്ക് ജീവിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും.എല്ലാവർക്കും പങ്കാളി ഉണ്ടാകേണ്ടത് പ്രധാനമാണെന്നും കങ്കണ പറഞ്ഞു. പങ്കാളിയുമായുള്ള ജീവിതവും ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കുമെന്നും എന്നാൽ പങ്കാളി ഇല്ലാത്ത ജീവിതം അതിലേറെ ബുദ്ധിമുട്ടാണെന്നും കങ്കണ പറഞ്ഞു.
advertisement
advertisement
ആധികം പ്രായമായി കല്യാണം കഴിക്കുന്നിനേക്കാൾ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കുന്നത് പങ്കാളിയുമൊത്തുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ സഹായിക്കുമെന്നും കങ്കണ പറഞ്ഞു. 'പ്രായമാകുന്തോറും പരസ്‌പരം പൊരുത്തപ്പെടുത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചാൽ അഡ്ജസ്റ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. ഗ്രാമങ്ങളിലുള്ളവർ ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിക്കുന്നു. മാത്രമല്ല ജീവിതത്തിന് ദിശാബോധമുണ്ടാക്കാൻ ഇത് സഹായിക്കുമെന്നും കങ്കണ പറഞ്ഞു.