'തെറ്റുകാരി ഞാനാണ്. അദ്ദേഹത്തിന്റെ മാന്യത കൊണ്ടദ്ദേഹം വളരെ സഭ്യമായി അത് പറഞ്ഞു വച്ചു. ഞാനും ക്ഷമ ചോദിച്ചു കൊണ്ട്, എനിക്കൊരു വലിയ തെറ്റ് പറ്റിയതാ, എന്തോ ആലോചിച്ച് വന്നതാണ്. ഞാൻ വണ്ടി ഓടിക്കാൻ താൽപ്പര്യമുള്ള ആളല്ല. ഇന്നൊരു അത്യാവശ്യ കാര്യത്തിന് വേണ്ടി എടുത്തതാണ്. ഇനി ഇത് ഉണ്ടാവില്ല.' ഇത്രയും പറഞ്ഞു മല്ലിക ക്ഷമ ചോദിച്ചു. പിന്നെ താനും വണ്ടികളുമായി ജീവിതത്തിൽ ഉടലെടുത്ത ബന്ധത്തെ പറ്റിയും മല്ലിക പറയുന്നു
ഇപ്പൊ മക്കൾ വണ്ടിയുമായി വന്നാൽ, മുറ്റത്തൊന്നു ഓടിക്കാമെങ്കിൽ പോലും തൊടില്ല എന്ന് മല്ലിക. 'സുകുവേട്ടനാണെങ്കിൽ ഒരു പക്ഷെ ഞാനല്ലേ അവളെ നിർബന്ധിച്ചു വണ്ടിയോടിക്കാൻ പഠിപ്പിച്ചത് എന്ന് കരുതും. ഒന്നെടുത്ത് നോക്കട്ടെ എന്ന് വിചാരിക്കും', മല്ലിക പറയുന്നു. പക്ഷെ മക്കൾ കഷ്‌ടപ്പെട്ട് വാങ്ങിയ വണ്ടി അമ്മയുടെ മോഹം തീർക്കാൻ കൊടുത്ത് അതിന്റെ ഒരു ഭാഗം തന്നെ പോയി എന്ന് പറയേണ്ട അവസ്ഥയുണ്ടാവരുത് എന്ന് നിർബന്ധമാണെന്നും മല്ലിക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു