രജനികാന്തിനൊപ്പം മോഹൻലാൽ (Mohanlal) ആദ്യമായി വേഷമിടുന്ന 'ജെയ്‌ലർ' സിനിമയുടെ (Jailer movie) ടീസർ പുറത്തിറങ്ങി. ലാലേട്ടന്റെ അടിപൊളി ലുക്ക് ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും. മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ തുടങ്ങിയവരും ടീസറിൽ രജനികാന്തിനൊപ്പം കാണാം