അക്ഷയ് കുമാറിന്റെ 'എ' പടം; പുതിയ ചിത്രം റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം
- Published by:user_57
- news18-malayalam
Last Updated:
U/A സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ ശ്രമിച്ചുവെങ്കിലും നടന്നില്ല
അക്ഷയ് കുമാർ (Akshay Kumar) നായകനായ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ്. U/A സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ ശ്രമിച്ചുവെങ്കിലും അവസാന നിമിഷം വരെയും ആ ശ്രമം വിഫലമായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. റിലീസ് തിയതിക്ക് 10 ദിവസങ്ങൾ ശേഷിക്കെയാണ് ചിത്രം സെൻസർ ചെയ്തത്. അമിത് റായ് സംവിധാനം നിർവഹിച്ച 'OMG 2' ആണ് ഇത്തരത്തിൽ സെൻസർ ചെയ്യപ്പെട്ടത്
advertisement
advertisement
advertisement
ഈ മാസം ആദ്യം, ഓ മൈ ഗോഡ് 2 സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അവലോകനത്തിനായി വിട്ടിരുന്നു. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം 'മുൻകരുതൽ നടപടി' എന്ന നിലയിൽ അവലോകന സമിതിക്ക് കൈമാറി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ആദിപുരുഷിനെ തുടർന്നുണ്ടായ തിരിച്ചടി ഒഴിവാക്കാനാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്
advertisement
advertisement