പ്രിയങ്ക ചോപ്രയെ അപമാനിച്ച് അമേരിക്കൻ യുവതി; കവർചിത്രമുള്ള മാസിക കുപ്പത്തൊട്ടിയിൽ എറിഞ്ഞു
Last Updated:
അമേരിക്കക്കാർ പ്രിയങ്കയെ ട്രോളുകയോ അപമാനിക്കുകയോ ചെയ്യുന്നത് ഇതാദ്യമല്ല. പ്രിയങ്ക നിക്കിനെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു വിവാഹത്തിന് ശേഷവും ഒരു അമേരിക്കൻ മാസിക റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, നിക്കും പ്രിയങ്കയും താമസിയാതെ വിവാഹമോചനം നേടുമെന്നും മറ്റൊരു മാസിക രണ്ട് മാസം മുമ്പ് പറഞ്ഞിരുന്നു
മുംബൈ: പ്രിയങ്ക ചോപ്ര എന്തുചെയ്താലും അത് വാർത്തയാകും, സോഷ്യൽമീഡിയയിൽ ആഘോഷമാകും. അവരുടെ വസ്ത്രധാരണം, പരാമർശങ്ങൾ, ഭർത്താവ് നിക്കുമായുള്ള അടുപ്പം എന്നിവയൊക്കെ സോഷ്യൽമീഡിയയിലെ ചൂടൻ വിഷയങ്ങളാണ്. അടുത്തിടെ ഇന്ത്യൻ ആരാധകരേക്കാൾ മാന്യർ അമേരിക്കൻ ആരാധകരാണെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞത് വൻ വിവാദമായിരുന്നു. ആ സമയത്ത് ഇന്ത്യൻ ആരാധകർ അവർക്കെതിരെ ട്രോളുമായി രംഗത്തെത്തി. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയെ ഒരു അമേരിക്കൻ യുവതി അപമാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. പ്രിയങ്ക ചോപ്രയുടെ ഫോട്ടോ കവർചിത്രമാക്കിയ മാസിക കുപ്പത്തൊട്ടിയിലേക്ക് യുവതി വലിച്ചെറിയുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായത്.
advertisement
മിസ് ദാലിവാൾ എന്ന സ്ത്രീയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയിൽ, ദാലിവാൾ ഒരു മാസിക ചവറ്റുകുട്ടയിൽ എറിയുന്നത് കാണാം. ഈ മാസികയുടെ കവർചിത്രം പ്രിയങ്ക ചോപ്രയുടേതാണ്. ഈ വീഡിയോ പങ്കിട്ടുകൊണ്ട് ആ സ്ത്രീ എഴുതി, ' ഇന്ന് വീട്ടിലെത്തിയ ഈ മാസിക ചവറ്റുകുട്ടയിൽ കിടക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു”- ഈ വീഡിയോ പിന്നീട് അവർ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
advertisement
അമേരിക്കക്കാർ പ്രിയങ്കയെ ട്രോളുകയോ അപമാനിക്കുകയോ ചെയ്യുന്നത് ഇതാദ്യമല്ല. പ്രിയങ്ക നിക്കിനെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു വിവാഹത്തിന് ശേഷവും ഒരു അമേരിക്കൻ മാസിക റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, നിക്കും പ്രിയങ്കയും താമസിയാതെ വിവാഹമോചനം നേടുമെന്നും മറ്റൊരു മാസിക രണ്ട് മാസം മുമ്പ് പറഞ്ഞിരുന്നു. എന്നാൽ രണ്ട് തവണയും നിക്കിന്റെ കുടുംബം ഈ വാർത്ത നിഷേധിക്കുകയായിരുന്നു. ഇനിയും ഇത്തരം പ്രചാരണം തുടരുകയാണെങ്കിൽ അതിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും നിക്കിന്‍റെ കുടുംബം വ്യക്തമാക്കിയിരുന്നു.
advertisement
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രിയങ്കയുടെ ഭർത്താവ് നിക്ക് ജോൺസിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രിയങ്കയ്ക്കെതിരായ ട്രോളായി മാറിയിരുന്നു. സഹോദരന്മാരായ ജോ, കെവിൻ എന്നിവരോടൊപ്പം നിക്ക് നിൽക്കുന്ന ഫോട്ടായായിരുന്നു അത്. ഫോട്ടോയിൽ നിക്ക് ഒറ്റയ്ക്ക് നിൽക്കുമ്പോൾ ജോയും കെവിനും അവരവരുടെ ഭാര്യമാരെ ചുംബിക്കുകയായിരുന്നു. ഇതോടെയാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രിയങ്കയ്ക്കെതിരായ പരിഹാസമായി മാറിയത്. എന്നാൽ ഈ ഫോട്ടോ ട്രോളിന് മറുപടിയുമായി പ്രിയങ്ക രംഗത്തെത്തി. നിക്കിനൊപ്പം നിൽക്കുന്ന ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് പ്രിയങ്ക ഇങ്ങനെ മറുപടി നൽകി, 'നിക്ക് ജോനാസ്, ഞാൻ എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ട്'.