ഒരു രാജ്യത്തെ മുഴുവൻ കോൾമയിർ കൊള്ളിച്ചാണ് 'നാട്ടു നാട്ടു' (Nattu Nattu) ഗാനത്തിന് കീരവാണി (Keeravani) ഓസ്കർ മുത്തമിട്ടത്. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരാണ് ഈ ഗാനരംഗം ആടിത്തകർത്ത്. ഓസ്കർ വേദിയിൽ രാജമൗലിയും കുടുംബവും രാം ചരണും ജൂനിയർ എൻ.ടി.ആറും എത്തിച്ചേർന്നിരുന്നു. പക്ഷെ പലരും അന്വേഷിച്ച നിർമാതാവിനെ എങ്ങും കണ്ടില്ല