നാളുകൾക്ക് ശേഷം തിയേറ്ററുകളിൽ സുനാമിയുണ്ടാക്കി വിജയിയുടെ മാസ്റ്റർ റിലീസായപ്പോൾ മലയാളികൾക്ക് സന്തോഷിക്കാൻ മറ്റൊന്നു കൂടിയുണ്ട്. മലയാളിയായ മാളവിക മോഹനനാണ് ചിത്രത്തിൽ വിജയിയുടെ നായികയായി എത്തിയിരിക്കുന്നത്.
2/ 8
രജനികാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം മാളവിക അഭിനയിക്കുന്ന തമിഴ് ചിത്രമാണ് മാസ്റ്റർ. പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. പ്രശസ്ത ഛായാഗ്രാഹകൻ കെയു മോഹനന്റെ മകളാണ് മാളവിക.
3/ 8
ഇറാനിയൻ സംവിധായകൻ മജീദ് മജീദി സംവിധാനം ഇന്ത്യൻ പശ്ചാത്തലത്തിൽ സംവിധാനം ചെയ്ത ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ചിത്രത്തിലും മാളവികയായിരുന്നു നായിക.
4/ 8
വിജയ്ക്കൊപ്പം തമിഴിൽ ഗംഭീര പ്രകടനം നടത്തിയ മാളവികയുടെ പിറകേയാണ് ഇപ്പോൾ ആരാധകർ. വിജയ്ക്കൊപ്പവും ലോകേഷ് കനകരാജിനൊപ്പവും ജോലി ചെയ്യാൻ അവസരം ലഭിച്ചതിനെ കുറിച്ച് പറയുകയാണ് മാളവിക. ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യങ്ങൾ പറഞ്ഞത്.
5/ 8
ന്യൂഡൽഹി, ഷിമോഗ, ചെന്നെ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. വിജയ് വളരെ അച്ചടക്കമുള്ള നടനും വളരെ കുറച്ചു മാത്രം സംസാരിക്കുന്നയാളുമാണ്. ന്യൂഡൽഹിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയാകുന്ന സമയത്താണ് അദ്ദേഹവുമായി കൂടുതൽ അടുക്കുന്നത്.
6/ 8
ചിത്രം പൂർത്തിയാകുന്ന സമയമായപ്പൊഴേക്കും വിജയിയുമായി നല്ല സൗഹൃദത്തിലായി. കൂടുതലും യുവാക്കളുള്ള ഊർജസ്വലമായ ടീമായിരുന്നു മാസ്റ്ററിലേത്. രസകരമായിട്ടായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.
7/ 8
മാസ്റ്ററിൽ കോളേജ് അധ്യാപികയുടെ വേഷത്തിലാണ് മാളവിക എത്തിയത്. ശരിക്കും ജന്റിൽമാനാണ് വിജയ്. സഹതാരങ്ങളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറ്റം. ഒപ്പം അഭിനയിക്കുന്നവരെ പിന്തുണക്കാനും അവരെ സഹായിക്കാനും അദ്ദേഹം തയ്യാറാണ്.
8/ 8
മാസ്റ്ററിന് ശേഷം കൈ നിറയെ ചിത്രങ്ങളാണ് മാളവികയ്ക്കുള്ളത്. ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലാണ് മാളവികയിപ്പോൾ.