നടനിൽ നിന്നും നിർമ്മാതാവിൽ നിന്നും സംവിധായകനിലേക്കുള്ള കന്നിയങ്കം തന്നെ ജനങ്ങളുടെ നിറഞ്ഞ കയ്യടി നേടിയ നടനാണ് പൃഥ്വിരാജ്. ആദ്യ ചുവടുവയ്‌പ്പിൽ മോഹൻലാലിൻറെ സാന്നിധ്യം കൂടിയായതും, മുരളി ഗോപിയുടെ തകർപ്പൻ തിരക്കഥ അതിന് ഊടും പാവും ഏകിയപ്പോഴും ലൂസിഫറിന് ശേഷം മോഹൻലാൽ-പൃഥ്വിരാജ്-മുരളി ഗോപി ടീം ഒരിക്കൽ കൂടി വന്നെങ്കിൽ എന്ന് പ്രിയ പ്രേക്ഷകരും ആഗ്രഹിച്ചു
പ്രേക്ഷകരുടെ മനസ്സ് മനസ്സിലാക്കി, അവർ നൽകിയ സ്വീകാര്യത തിരിച്ചറിഞ്ഞ് ലൂസിഫറിന് രണ്ടാം ഭാഗം എൽ 2 എമ്പുരാൻ പ്രഖ്യാപിച്ചു. ഒരുപക്ഷെ കഴിഞ്ഞ വർഷം തന്നെ തുടക്കം കുറിക്കാൻ കഴിഞ്ഞേക്കുമായിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലെത്തി. പക്ഷെ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രങ്ങൾ പ്രേക്ഷകർ കാത്തിരുന്ന ആ വാർത്തയുമായാണ് വരുന്നത്