അഭിനേത്രികളുടെ വസ്ത്രധാരണത്തിൽ സദാചാര പോലീസ് ചമയുന്ന സൈബർ ആങ്ങളമാർ താരപുത്രിയുടെ ചിത്രത്തെയും വെറുതെ വിടുന്നില്ല. അച്ഛൻ ഇന്ദ്രജിത്തിനും അനുജത്തി നക്ഷത്രയ്ക്കുമൊപ്പം നിൽക്കുമ്പോൾ പ്രാർത്ഥനാ ഇന്ദ്രജിത് ധരിച്ചിരിക്കുന്ന വേഷത്തിനു നേരെയാണ് ആക്രമണം
2/ 6
'ആങ്ങളയ്ക്കു' അറിയേണ്ടത് പ്രാർത്ഥനയ്ക്ക് ഈ വസ്ത്രം ഇടാൻ ഉളുപ്പില്ലേ എന്നാണ്. ഉളുപ്പ് അന്വേഷിച്ചിറങ്ങിയ 'സൈബർ ആങ്ങളയെ' നിരാശപ്പെടുത്താതെ മറുപടി കൊടുത്തിട്ടേ പ്രാർത്ഥന വിട്ടുള്ളൂ
3/ 6
ഒറ്റവാക്കിൽ തന്നെ ഉത്തരം നൽകുകയും ചെയ്തു. 'ഇല്ല' എന്നാണ് പ്രാർത്ഥനയ്ക്ക് പറയാനുള്ളത്
4/ 6
മുൻപൊരിക്കൽ അമ്മ പൂർണ്ണിമയോട് മക്കളുടെ വസ്ത്രധാരണത്തെ പറ്റിയുള്ള ചോദ്യം സോഷ്യൽ മീഡിയയിലെ ഒരു ചോദ്യോത്തര വേളയിൽ ഉന്നയിച്ചിരുന്നു. അന്ന് വളരെ വിശാലമായി തന്നെ പൂർണ്ണിമ മറുപടി പറയുകയും ചെയ്തിരുന്നു
5/ 6
"ഞാൻ അവരുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല. അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങൾ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം," എന്നായിരുന്നു പൂർണ്ണിമയ്ക്ക് പറയാനുണ്ടായിരുന്നത്