ഓസ്കറില്‍ മത്സരിക്കാൻ ഒരുങ്ങി 'സൂരറൈ പോട്ര്'; സന്തോഷവാര്‍ത്ത പങ്കുവെച്ച് അണിയറ പ്രവർത്തകർ
മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ അടക്കമുള്ള വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുക
|
1/ 4
സൂര്യ നായകനായി അഭിനയിച്ച തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില്‍ മത്സരിക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ അടക്കമുള്ള വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുക.
2/ 4
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങള്‍ക്ക് ഇടം നേടിയിരുന്നു. ഓസ്‌കറില്‍ മത്സരിക്കുന്നത്തിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
3/ 4
കുറഞ്ഞ ചിലവില്‍ ആഭ്യന്തര വിമാന യാത്ര സാധ്യമാക്കിയ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്.
4/ 4
കോവിഡ് പ്രതിസന്ധി മൂലം തീയറ്റര്‍ റിലീസിന് പകരം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തതത്. നായിക വേഷം ചെയ്തത് മലയാളത്തിന്റെ നായികയായ അപര്‍ണ ബാലമുരളി ആണെന്നുള്ള പ്രേത്യകതയും ചിത്രത്തിനുണ്ട്.