20 വർഷത്തിന് ശേഷം ഗൗരിയെ കണ്ട കൃഷ്ണൻ; മമ്മുക്ക നയൻ‌താരയോട് പറഞ്ഞത് എന്താകും?

Last Updated:
മികച്ച ഭാവനയുള്ള വായനക്കാർക്കും നല്ല ഡയലോഗുകൾ കണ്ടെത്താനാകുമല്ലോ, അല്ലേ? പുതിയ സിനിമയുടെ സെറ്റിൽ താരങ്ങൾ കണ്ടുമുട്ടിയപ്പോൾ
1/4
ഗൗരിയേയും കൃഷ്ണനെയും മറന്നു പോയോ? സരസ്വതിയമ്മയുടെ വീടിന്റെ സൂക്ഷിപ്പുകാരായും പ്രിയപ്പെട്ടവരായും നിറഞ്ഞ മമ്മൂട്ടി, നയൻ‌താര കഥാപാത്രങ്ങൾ 'രാപ്പകൽ' സിനിമയിൽ നിന്നുമാണ്. ഈ ചിത്രം ഇറങ്ങിയത് കൃത്യം 20 വർഷങ്ങൾക്ക് മുൻപ്. ഇന്ന് അവർ മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുന്നു. പഠനത്തെ കൃഷ്ണനും ഗൗരിയുമായല്ല എന്ന് മാത്രം. മലയാള സിനിമ അടുത്തകാലത്തു കണ്ട, ഇനിയും പേരിട്ടിട്ടില്ലാത്ത ഏറ്റവും വലിയ ബിഗ് ബജറ്റ്, സ്റ്റാർ കാസ്റ്റ് ചിത്രത്തിനായി മമ്മൂട്ടിയും നയൻ‌താരയും ഒത്തുചേർന്നു കഴിഞ്ഞു
ഗൗരിയേയും കൃഷ്ണനെയും മറന്നു പോയോ? സരസ്വതിയമ്മയുടെ വീടിന്റെ സൂക്ഷിപ്പുകാരായും പ്രിയപ്പെട്ടവരായും നിറഞ്ഞ മമ്മൂട്ടി (Mammootty), നയൻ‌താര (Nayanthara) കഥാപാത്രങ്ങൾ 'രാപ്പകൽ' സിനിമയിൽ നിന്നുമാണ്. ഈ ചിത്രം ഇറങ്ങിയത് കൃത്യം 20 വർഷങ്ങൾക്ക് മുൻപ്. ഇന്ന് അവർ മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുന്നു. പഠനത്തെ കൃഷ്ണനും ഗൗരിയുമായല്ല എന്ന് മാത്രം. മലയാള സിനിമ അടുത്തകാലത്തു കണ്ട, ഇനിയും പേരിട്ടിട്ടില്ലാത്ത ഏറ്റവും വലിയ ബിഗ് ബജറ്റ്, സ്റ്റാർ കാസ്റ്റ് ചിത്രത്തിനായി മമ്മൂട്ടിയും നയൻ‌താരയും ഒത്തുചേർന്നു കഴിഞ്ഞു
advertisement
2/4
നയൻ‌താര സെറ്റിൽ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ കാണാം. വന്നിറങ്ങിയ ദിവസം തന്നെ പ്രിയപ്പെട്ട മമ്മുക്ക സെറ്റിൽ ഉണ്ടായിരുന്നു. മലയാള സിനിമയിൽ സജീവമായിരുന്ന നാളുകളിൽ, രാപ്പകൽ, തസ്കരവീരൻ, ഭാസ്കർ ദി റാസ്കൽ, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയും നയൻ‌താരയും നായികാ നായകന്മാരായി. മൾട്ടി-സ്റ്റാർ ചിത്രമായ ട്വന്റി-ട്വന്റിയിൽ കഥാപാത്രമായില്ല എങ്കിലും, നയൻ‌താര ഒരു ഗാന രംഗം ആടിത്തകർത്തിരുന്നു. ഈ പാട്ടും നൃത്തവും അന്നത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു (തുടർന്ന് വായിക്കുക)

3/4
മമ്മൂട്ടിയുമായി കുശലാന്വേഷണം നടത്തുന്ന നയൻ‌താരയുടെ ചിത്രങ്ങൾ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും എത്തിച്ചേർന്നു കഴിഞ്ഞു. സിനിമയ്ക്ക് ഇനിയും പേരായില്ല എങ്കിലും, #AJFC_MMMN എന്ന് വർക്കിംഗ് ടൈറ്റിൽ ലഭിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ‌താര എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്നു. മമ്മൂട്ടി കമ്പനി, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചിത്രത്തിന്റെ നിർമാണം

4/4
ഇക്കഴിഞ്ഞ നവംബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ശ്രീലങ്കയിലേക്ക് സിനിമാ സംഘം പുറപ്പെടുന്ന ദൃശ്യം വൈറലായി മാറി. ഇത്രയും വലിയ പ്രോജക്ട് വരുന്ന വിവരം പരസ്യമായതും ഈ ദൃശ്യങ്ങളിലൂടെയായിരുന്നു. അസർബൈജാൻ, യു.എ.ഇ., ലണ്ടൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവയാണ് മറ്റ് ലൊക്കേഷനുകൾ. കൊച്ചിയിലെ ഷെഡ്യൂളിലാണ് നയൻ‌താര ജോയിൻ ചെയ്തത്. അതേസമയം, മമ്മൂട്ടിയുടേതായി 'ബസൂക്ക' അധികം വൈകാതെ തിയേറ്ററുകളിൽ വരും. നിവിൻ പോളി നായകനായ 'ഡിയർ സ്റ്റുഡന്റസ്' ആണ് നയൻ‌താര മലയാളത്തിലേക്ക് മടങ്ങിവരുന്ന മറ്റൊരു ചിത്രം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement