ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ ഇന്ന് സുപ്രധാന അറസ്റ്റ് ഉണ്ടാകുമെന്ന് വ്യക്തമാക്കി നാർകോട്ടിക്സ് കൺട്രോൾ വിഭാഗം.
2/ 7
ബോളിവുഡിലെ മയക്കുമരുന്ന് കണ്ണികളായ പ്രമുഖ താരങ്ങളുടെ പേരുകള്‍ കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയും സഹോദരൻ ഷോവിക് ചക്രബർത്തിയും വെളിപ്പെടുത്തിയിരുന്നു.
3/ 7
ബോളിവുഡിലെ 25 ഉന്നത സെലിബ്രിറ്റികളുടെ പേരുകൾ ഇക്കൂട്ടത്തിലുണ്ടെന്നും ഇവരുടെ പട്ടിക തയാറാക്കി എൻസിബിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചിരിക്കുകയാണെന്നും ഇവർക്ക് ഉടൻ തന്നെ സമൻസ് നൽകുമെന്നുമാണ് നേരത്തെ വിവരങ്ങൾ ഉണ്ടായിരുന്നു.
4/ 7
അന്വേഷണത്തിന്റെ ഭാഗമായി ആറ് പേരെയാണ് നാർകോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ മുംബൈ മുതൽ ഗോവ വരെ വിവിധ ഇടങ്ങളിൽ റെയ്ഡുകളും എൻസിബി നടത്തി.
5/ 7
മയക്കു മരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡ്വയ്ൻ ആന്റണി ഫെർണാണ്ടസിന് റിയയും ഷോവികുമായി നേരിട്ട് ബന്ധമുണ്ടെന്നും എൻസിബി കണ്ടെത്തി.
6/ 7
ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരംജീത് ഷോവികിന്റെ ബാല്യകാല സുഹൃത്താണ്. ഇയാൾ സുശാന്തിന്റെ ജോലിക്കാരൻ ദീപേഷ് സാവന്ത്, മാനേജർ സാമുവൽ മിരാൻഡ എന്നിവർ വഴി 10 തവണയിലധികം മയക്കുമരുന്ന് എത്തിച്ചു നൽകിയതായും കണ്ടെത്തി.
7/ 7
അതേസമയം കേസിൽ രണ്ടാം തവണയും റിയയ്ക്ക് ജാമ്യം നിഷേധിച്ചു. സെപ്തംബർ 22 വരെ റിയയ്ക്ക് ബൈക്കുള ജയിലിൽ തുടരേണ്ടി വരും.