ഹോട്ടൽ മുറിയിൽ മുട്ടിൽ ഇഴയുന്ന നടി; അമിതാഭ് ബച്ചന്റെ പടത്തിൽ നായികയാവാതെ പോയതിനു കാരണം
- Published by:meera_57
- news18-malayalam
Last Updated:
പ്രശ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ, ചില കാരണങ്ങളാൽ പടുകുഴിയിലേക്ക് വീണുപോയവരുണ്ട് സിനിമയിൽ
പ്രശ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ, ചില ദുശീലങ്ങൾ മൂലം പടുകുഴിയിലേക്ക് വീണുപോയവരുണ്ട്. ഇന്ത്യൻ സിനിമാ ലോകത്തിന്റെ ചരിത്രം പരിശോധിച്ചാൽ, അത്തരക്കാരെ കണ്ടെത്താൻ കഴിഞ്ഞേക്കും. നടൻ അമിതാഭ് ബച്ചന്റെ (Amitabh Bachchan) സിനിമയിൽ നായികയാക്കാൻ തീരുമാനിക്കുകയും, അവസാന നിമിഷം മാറ്റേണ്ടതായും വന്ന ഒരു താരമുണ്ട്. അവരെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ നടത്തിയ വെളിപ്പെടുത്തലുകളുണ്ട്. നടിക്ക് പകരം ആ സിനിമയിൽ എത്തിയതാകട്ടെ, അമിതാഭ് ബച്ചന്റെ (Amitabh Bachchan) ഭാര്യയായ ജയാ ബാധുരിയും (Jaya Bachchan) നടി ഭാനുരേഖ ഗണേശനും (Bhanurekha). അന്ന് പുറത്താക്കപ്പെട്ട നടി ആരെന്നും അതിനുള്ള കാരണങ്ങളും പലതുണ്ട്
advertisement
അന്തരിച്ച മുൻകാല നടി പർവീൺ ബാബിയായിരുന്നു അത്. ആ സിനിമ ബോളിവുഡ് ക്‌ളാസിക്കുകളിൽ ഒന്നായി മാറിയ സിൽസിലയും. ആ സമയം വർധിച്ചുവന്ന മാനസിക പ്രശ്നങ്ങളെ തുടർന്ന് ഏറ്റെടുത്ത പല പ്രോജക്ടുകളും പർവീൺ ബാബിക്ക് ചെയ്യാൻ കഴിയാതെ പോയതായി റിപോർട്ടുണ്ട്. ഒടുവിൽ അവർ അഭിനയിക്കേണ്ടിയിരുന്ന സിനിമകളിൽ നിന്നും തഴയപ്പെടുന്ന കാഴ്ച ബോളിവുഡിൽ ഉണ്ടായി. 'മേരി സഹേലി'ക്ക് നൽകിയ അഭിമുഖത്തിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഹനീഫ് സാവേരി പർവീൺ ബാബി നേരിട്ടിരുന്ന മാനസിക സംഘർഷങ്ങളെ കുറിച്ച് വ്യക്തമാക്കി (തുടർന്നു വായിക്കുക)
advertisement
പർവീൺ ബാബിയുടെ ഈ അവസ്ഥ മുൻനിർത്തി, അവരെ സിൽസിലയിൽ നായികയാക്കാനുള്ള യഷ് ചോപ്രയുടെ തീരുമാനം പുനഃപരിശോധിക്കാൻ നിർദേശിച്ചത് നടൻ അമിതാഭ് ബച്ചനായിരുന്നു. 'സിൽസില'യുടെ നിർമാണം ആരംഭിച്ച ഘട്ടത്തിൽ, തനിക്ക് ധരിക്കാനുള്ള വേഷം ഒപ്പം കൊണ്ടുപോകാൻ അവർ യഷ് ചോപ്രയോട് അനുമതി തേടിയിരുന്നു. പോകുന്ന ഇടങ്ങളിൽ എല്ലാം തന്റെ കോസ്റ്റിയൂം കൊണ്ടുപോകാൻ പർവീൺ ബാബി ആഗ്രഹിച്ചിരുന്നു. 'കാലിയ' എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ അവർ വസ്ത്രങ്ങളുമായി കശ്മീർ വരെ യാത്ര പോയിരുന്നതായി റിപോർട്ടുണ്ട്
advertisement
മറ്റൊരവസരത്തിൽ കുറെക്കൂടി മോശമായ സാഹചര്യത്തിൽ പർവീൺ ബാബിയെ ഹോട്ടൽ മുറിയിൽ കാണേണ്ടി വന്നതിനെക്കുറിച്ചും ഹനീഫ് വെളിപ്പെടുത്തി. പർവീൺ ബാബി താമസിച്ചിരുന്ന അതേ നിലയിൽ തന്നെ ചലച്ചിത്രകാരനായ പ്രവീൺ ഭട്ടിന് മുറിയുണ്ടായിരുന്നു. തന്റെ മുറിയിൽ നിന്നും ഭട്ടിന്റെ മുറിയിലേക്ക് മുട്ടിൽ ഇഴഞ്ഞ് നീങ്ങി വരികയായിരുന്നു പർവീൺ ബാബി. മുട്ടി ഇഴഞ്ഞ് വരുന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ, എഴുന്നേറ്റു നടന്നാൽ വീഴും എന്ന് ഭയന്നതായി അവർ മറുപടി കൊടുത്തു
advertisement
'കാലിയ' എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ പർവീൺ ബാബിക്ക് ഉണ്ടായ മാറ്റങ്ങൾ അമിതാഭ് ബച്ചൻ ശ്രദ്ധിച്ചിരുന്നതായി ഹനീഫ് പറയുന്നു. അതേത്തുടർന്ന് യഷ് ചോപ്രയെ അദ്ദേഹം കശ്മീരിലേക്ക് വിളിച്ചു വരുത്തി. അന്ന് പർവീൺ ബാബിയുടെ കവിളുകൾ വീർത്തതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അമിതമായി മദ്യപിച്ചതിന്റെ ഫലമായി സംഭവിച്ചതാകാം ഇത് എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഷൂട്ടിങ്ങിന്റെ ഇടയിൽ ഏതെങ്കിലും അനിഷ്‌ട സംഭവം നടന്നാൽ, സിനിമ മുഴുവനായും നിലച്ചുപോകും എന്നവർ ഭയന്നിരുന്നു. അതോടെ 'സിൽസില' പർവീൺ ബാബിയുടെ കയ്യിൽ നിന്നും വഴുതിവീണു
advertisement
പർവീണിന് നീരസം തോന്നാതിരിക്കാൻ സിനിമയുടെ തിരക്കഥ മാറ്റി എന്നായിരുന്നു അന്ന് അവരോടു പറഞ്ഞത്. എന്നാൽ, ഒഴിവാക്കപ്പെട്ട സാഹചര്യം പർവീൺ ബാബിയുടെ മനസിനെ വലിയ രീതിയിൽ ബാധിച്ചു. അമിതാഭ് ബച്ചൻ കാരണം താൻ പുറത്തായി എന്നവർ ശക്തമായി വിശ്വസിച്ചിരുന്നു. അതേസമയം, സിനിമയുടെ ഭാവി മാത്രമാണ് അമിതാഭ് ബച്ചൻ കണക്കിലെടുത്തത് എന്ന് ഹനീഫും വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. എന്തായാലും ഈ സിനിമയിലെ അമിതാഭ് ബച്ചൻ, രേഖ കെമിസ്ട്രി നല്ല നിലയിൽ ഹിറ്റായി മാറി