advertisement

Prabhu Deva | നയൻ‌താരയ്ക്ക് നിബന്ധനകൾ വച്ചു; ഭാര്യയ്ക്ക് വമ്പൻ തുക ജീവനാംശം നൽകി, ഒടുവിൽ പ്രഭുദേവയ്ക്ക് ലിവിംഗ് ടുഗെദറും വിവാഹവും

Last Updated:
ഗോസിപ് കോളങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ച വാർത്ത. അതായിരുന്നു നയൻ‌താര, പ്രഭുദേവ പ്രണയം
1/7
ഗോസിപ് കോളങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ച വാർത്ത. അതായിരുന്നു നയൻ‌താര, പ്രഭു ദേവ പ്രണയം. വിവാഹം ചെയ്യാനായി തന്റെ മൂന്നു മക്കളുടെ മാതാവായ ഭാര്യ ലതയെ വിവാഹമോചനം ചെയ്യുക പോലും ചെയ്തു പ്രഭു ദേവ. എന്നിട്ടും അവർ ജീവിതത്തിൽ ഒന്നിച്ചില്ല. നയൻ‌താര ചലച്ചിത്ര സംവിധായകൻ വിഗ്നേഷ് ശിവനെയും, പ്രഭു ദേവ തന്റെ ഫിസിയോതെറാപ്പിസ്റ്റിനെയും പിന്നീട് വിവാഹം കഴിച്ചു. ഒരിക്കൽ പ്രഭുദേവയുടെ ജീവിതപങ്കാളിയാവാൻ വേണ്ടി തന്റെ മതവിശ്വസങ്ങൾ പോലും ഉപേക്ഷിച്ച നർത്തകിയായിരുന്നു റംലത് എന്ന ലത. വിവാഹശേഷമാണ് അവർ ലത എന്ന പേര് സ്വീകരിച്ചത്
ഗോസിപ് കോളങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ച വാർത്ത. അതായിരുന്നു നയൻ‌താര (nayanthara), പ്രഭുദേവ (Prabhu Deva) പ്രണയം. വിവാഹം ചെയ്യാനായി തന്റെ മൂന്നു മക്കളുടെ മാതാവായ ഭാര്യ ലതയെ വിവാഹമോചനം ചെയ്യുക പോലും ചെയ്തു പ്രഭു ദേവ. എന്നിട്ടും അവർ ജീവിതത്തിൽ ഒന്നിച്ചില്ല. നയൻ‌താര ചലച്ചിത്ര സംവിധായകൻ വിഗ്നേഷ് ശിവനെയും, പ്രഭു ദേവ തന്റെ ഫിസിയോതെറാപ്പിസ്റ്റിനെയും പിന്നീട് വിവാഹം കഴിച്ചു. ഒരിക്കൽ പ്രഭുദേവയുടെ ജീവിതപങ്കാളിയാവാൻ വേണ്ടി തന്റെ മതവിശ്വസങ്ങൾ പോലും ഉപേക്ഷിച്ച നർത്തകിയായിരുന്നു റംലത് എന്ന ലത. വിവാഹശേഷമാണ് അവർ ലത എന്ന പേര് സ്വീകരിച്ചത്
advertisement
2/7
പ്രഭുദേവ പണവും പ്രശസ്തിയും നേടിയിട്ടും ലതയെ തന്നെ വിവാഹം ചെയ്യും എന്ന കാര്യത്തിൽ ഉറച്ചു നിന്നിരുന്നു. സിനിമാ ഗാനങ്ങളിൽ ഗ്രൂപ്പ് ഡാൻസ് രംഗങ്ങളിൽ കൂട്ടത്തിൽ നൃത്തം ചെയ്യുന്ന ആളായിരുന്നു ലത. റംലത്തിന്റെ മതം പ്രഭുദേവയുടെ കുടുംബത്തിന് ഒരു വിലങ്ങുതടിയായി. അവർ എതിർപ്പ് പ്രകടിപ്പിച്ചു. കർണാടകയിലെ മൈസൂരുള്ള ഒരു സാധാരണ ഹിന്ദു കുടുംബമായിരുന്നു പ്രഭുദേവയുടേത്. അതാകാം അവർക്ക് മതവിശ്വസം ഒരു തടസമായി മാറിയത്. എന്നാൽ, പ്രഭുവിന്റെ സ്നേഹത്തിനു മുന്നിൽ മതം ഉപേക്ഷിക്കാൻ ലത തയാറായി (തുടർന്ന് വായിക്കുക)

3/7
പ്രഭുദേവ റംലത് തന്നെ മതിയെന്ന തീരുമാനത്തിൽ വീട്ടുകാരുടെ സാന്നിധ്യം പോലുമില്ലാതെ വിവാഹിതനായി. വിവാഹശേഷം ലത പേരും മതവും മാറിയതും വീട്ടുകാരുടെ പിണക്കം മാറി തുടങ്ങി. തെലുങ്കിലും തമിഴിലും കണ്ണടയിലുമായി പ്രഭു ദേവയുടെ സാമ്രാജ്യം വളർന്നു. തനിക്ക് അഞ്ചു കുട്ടികൾ വേണം എന്നായിരുന്നു ലതയുടെ ആവശ്യം. എന്നാൽ, മൂന്നു പ്രസവങ്ങളും സിസേറിയൻ ആയതിനാൽ, ഇനിയൊരു ഗർഭധാരണം പാടില്ല എന്ന് ഡോക്‌ടർമാർ ലതയ്ക്ക് വിധിയെഴുതി. മക്കൾ മൂന്നുപേരിൽ ഒന്നാമൻ, കേവലം പതിമൂന്നാം വയസിൽ കാൻസർ ബാധിതനായി മരിച്ചു
പ്രഭുദേവ റംലത് തന്നെ മതിയെന്ന തീരുമാനത്തിൽ വീട്ടുകാരുടെ സാന്നിധ്യം പോലുമില്ലാതെ വിവാഹിതനായി. വിവാഹശേഷം ലത പേരും മതവും മാറിയതും വീട്ടുകാരുടെ പിണക്കം മാറി തുടങ്ങി. തെലുങ്കിലും തമിഴിലും കന്നടയിലുമായി പ്രഭു ദേവയുടെ സാമ്രാജ്യം വളർന്നു. തനിക്ക് അഞ്ചു കുട്ടികൾ വേണം എന്നായിരുന്നു ലതയുടെ ആവശ്യം. എന്നാൽ, മൂന്നു പ്രസവങ്ങളും സിസേറിയൻ ആയതിനാൽ, ഇനിയൊരു ഗർഭധാരണം പാടില്ല എന്ന് ഡോക്‌ടർമാർ ലതയ്ക്ക് വിധിയെഴുതി. മക്കൾ മൂന്നുപേരിൽ ഒന്നാമൻ, കേവലം പതിമൂന്നാം വയസിൽ കാൻസർ ബാധിതനായി മരിച്ചു
advertisement
4/7
ജീവിതത്തിൽ അതുവരെയില്ലാതിരുന്ന മാറ്റങ്ങൾ ലതയുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയായി. പ്രഭുദേവയുടെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടുതുടങ്ങി. ഈ കാലയളവിൽ പ്രഭുവും ഭാര്യയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചതായി ആലപ്പി അഷറഫ് 'കണ്ടതും കേട്ടതും' എന്ന തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. ഈ സമയം പ്രഭുദേവ നയൻ‌താരയുമായി പ്രണയത്തിലാവുന്നു. മാധ്യമങ്ങളും ആരാധകരും ആഘോഷിച്ച കഥയായിരുന്നു ഈ പ്രണയം. ആ കേട്ട കഥകളിൽ നേരെത്ര നുണയെത്ര എന്ന ചോദ്യം മാത്രം ബാക്കി

5/7
'വില്ല്' എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിലായിരുന്നു ഈ പ്രണയം ഉടലെടുത്തത്. ഈ പ്രണയവാർത്ത ലതയുടെ കാതിലുമെത്തി. തുടക്കത്തിൽ അത് വിശ്വാസത്തിൽ എടുക്കാതിരുന്ന ലത, സത്യം എന്തെന്നറിഞ്ഞതും തകർന്നു പോയി. തന്റെ കുഞ്ഞുങ്ങളുടെ പിതാവ് കൂടിയായ പ്രഭു ദേവയുടെ പേര് നയൻ‌താര കയ്യിൽ പച്ചകുത്തിയതും അവർ മാനസികമായി തകർന്നു. അവർ തമ്മിൽ മാനസികാകലം സംഭവിച്ചു. കോടതിയും കേസുമായി. പ്രഭുദേവയുടെ കുടുംബം ലതയുടെ ഒപ്പം നിലയുറപ്പിച്ചു. പ്രഭു ദേവ 100 കോടി രൂപ ജീവനാംശം നൽകി. മക്കൾ അമ്മയോടൊപ്പം, അച്ഛന് വേണമെന്നുള്ളപ്പോൾ അവരെ വന്നു കാണാം
[caption id="attachment_760232" align="alignnone" width="1200"] 'വില്ല്' എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിലായിരുന്നു ഈ പ്രണയം ഉടലെടുത്തത്. ഈ പ്രണയവാർത്ത ലതയുടെ കാതിലുമെത്തി. തുടക്കത്തിൽ അത് വിശ്വാസത്തിൽ എടുക്കാതിരുന്ന ലത, സത്യം എന്തെന്നറിഞ്ഞതും തകർന്നു പോയി. തന്റെ കുഞ്ഞുങ്ങളുടെ പിതാവ് കൂടിയായ പ്രഭു ദേവയുടെ പേര് നയൻ‌താര കയ്യിൽ പച്ചകുത്തിയതും അവർ മാനസികമായി തകർന്നു. അവർ തമ്മിൽ മാനസികാകലം സംഭവിച്ചു. കോടതിയും കേസുമായി. പ്രഭുദേവയുടെ കുടുംബം ലതയുടെ ഒപ്പം നിലയുറപ്പിച്ചു. പ്രഭുദേവ 100 കോടി രൂപ ജീവനാംശം നൽകി. മക്കൾ അമ്മയോടൊപ്പം, അച്ഛന് വേണമെന്നുള്ളപ്പോൾ അവരെ വന്നു കാണാം [/caption]
advertisement
6/7
മതം മാറുക, തന്റെ കുട്ടികളെ സ്വന്തം കുട്ടികളായി കാണുക, അഭിനയം എന്നന്നേക്കുമായി നിർത്തുക എന്നിങ്ങനെ പ്രഭു നയൻ‌താരയ്ക്ക് മൂന്നു നിബന്ധനകൾ വച്ചു. അവസാനത്തേതൊഴികെ നയൻസ് രണ്ടു നിബന്ധനകൾ അംഗീകരിച്ചു. അത് നിരസിച്ചതോടെ ആ ബന്ധം പിരിഞ്ഞു. അവർ ഇരുവഴി പിരിഞ്ഞു. ഒരിക്കൽ മുംബൈയിൽ ഡാൻസ് ഷൂട്ടിങ്ങിനിടെ പുറം വേദനയും കാലുവേദനയും ഉണ്ടായ പ്രഭു ദേവയെ ചികിത്സിച്ചത് ഡോക്‌ടർ ഹിമാനി സിംഗ്. ഹിമാനിയുമായി പ്രഭു പ്രണയത്തിലായി

7/7
രണ്ടു മാസത്തെ ലിവിങ് ടുഗെദർ. പിന്നീട് 2020ൽ ഇവർ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ പ്രഭു ദേവയ്ക്ക് ഒരു മകളുണ്ട്
രണ്ടു മാസത്തെ ലിവിങ് ടുഗെദർ. പിന്നീട് 2020ൽ ഇവർ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ പ്രഭു ദേവയ്ക്ക് ഒരു മകളുണ്ട്
advertisement
ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ
ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ
  • ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയുടെ ഗ്രീമയോടുള്ള അമിത സ്‌നേഹവും സ്വാർത്ഥതയുമാണ്

  • സജിത ദമ്പതികൾക്ക് സ്വകാര്യത നൽകാൻ തയ്യാറായിരുന്നില്ല, ഗ്രീമയുടെ ജീവിതം അമ്മ നിയന്ത്രിച്ചു.

  • കുടുംബപ്രശ്നങ്ങൾ പുറത്തറിയുന്നത് അഭിമാനക്ഷതമായാണ് സജിത കണ്ടിരുന്നതെന്നും സഹോദരൻ ആരോപിച്ചു

View All
advertisement