Salaar | ഒരു കഥാപാത്രം, ഒരേ സിനിമ, അഞ്ച് ഭാഷ; 'സലാർ' ഡബ്ബിങ് പൂർത്തിയാക്കി പൃഥ്വിരാജ്

Last Updated:
തന്റെ കരിയറിലെ ആദ്യ അനുഭവമാണിതെന്നും താരം പങ്കുവെച്ച കുറിപ്പിൽ പറയുന്നു
1/6
 തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിനൊപ്പം മലയാളത്തിന്‍റെ സ്വന്തം പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയർ'.

advertisement
2/6
 ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി വമ്പന്‍ പ്രോമോഷന്‍ പരിപാടികളാണ് കേരളത്തിലുടനീളം പ്ലാന്‍ ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവെക്കുകയാണ് നടൻ പ‍ൃത്വിരാജ് സുകുമാരൻ.

3/6
 അഞ്ചു ഭാഷകളിൽ ഇറങ്ങുന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് അഞ്ചു ഭാഷകളിലും താൻ തന്നെ ശബ്ദം നൽകിയ സന്തോഷമാണ് പൃത്വി പങ്കുവെക്കുന്നത്. തന്റെ കരിയറിലെ ആദ്യ അനുഭവമാണിതെന്നും താരം ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

4/6
 'അവസാന ഡബ്ബിംഗ് തിരുത്തലുകൾ നടത്തി. വർഷങ്ങളായി ഞാൻ ജോലി ചെയ്തിട്ടുള്ള വിവിധ ഭാഷകളിലുടനീളമുള്ള എന്റെ എല്ലാ കഥാപാത്രങ്ങൾക്കും സ്വന്തം ശബ്ദം നൽകാനുള്ള പദവി എനിക്ക് ലഭിച്ചു. എന്റെ ചില കഥാപാത്രങ്ങൾക്ക് ഞാൻ പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരേ കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളിൽ ഒരേ സിനിമയിൽ ഡബ്ബ് ചെയ്യുന്നത് എനിക്ക് ആദ്യ  അനുഭവമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, തീർച്ചയായും മലയാളം. പിന്നെ ഏത് സിനിമയ്ക്ക് വേണ്ടി ചെയ്യണം! 2023 ഡിസംബർ 22-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ദേവയും വരദയും നിങ്ങളെ കാണും!', പൃത്വിരാജ് കുറിച്ചു.

5/6
 ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്നൂറിലധികം സ്ക്രീനുകളിലാണ് സലാര്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

6/6
 പ്രഭാസ് - ദേവ, പൃഥ്വിരാജ് - വരദരാജ മന്നാര്‍ എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനാണ് നായിക. ഗജപതി ബാബു, ബോബി സിംഹ, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്

  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement