advertisement

രാജീവ് രവി ചിത്രം 'തുറമുഖ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നിവിൻ പോളി

Last Updated:
കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
1/3
 രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. വളരെ വ്യത്യസ്ത ശൈലിയിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലൂടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച നിവിന്‍ പോളി മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി വീണ്ടുമെത്തുന്ന ചിത്രമാണ് തുറമുഖം.

2/3
 രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമയാണ് ‘തുറമുഖം'. കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയുടെ മുൻചിത്രമായ കമ്മട്ടിപ്പാടവും കൊച്ചി പശ്ചാത്തലത്തിലുള്ളതായിരുന്നു.

3/3
 നിവിൻ പോളിയ്ക്കു പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

'ദിസ് ഗവൺമെന്റ് ഈസ് ഇൻസൾട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി'; എയിംസ് വിഷയത്തിൽ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ

  • കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കാത്തത് സുരേഷ് ഗോപിയെ അപമാനിക്കുന്നതാണെന്ന് ബ്രിട്ടാസ്

  • വാഗ്ദാനങ്ങൾ പാലിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്നും മന്ത്രിയുടെ അന്തസ്സ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

  • എയിംസ് പ്രഖ്യാപനം പലവട്ടം ആവർത്തിച്ചിട്ടും ബജറ്റിൽ നടപ്പാക്കാത്തത് വലിയ ചർച്ചയാണെന്ന് ബ്രിട്ടാസ്

View All
advertisement