Jailer Box-Office: 'ജയിലർ' 300' കോടി ക്ലബിൽ; കേരളത്തില്‍ നിന്നും ഞായറാഴ്ച മാത്രം നേടിയത് 7 കോടി

Last Updated:
ഞായറാഴ്ചത്തെ കളക്ഷൻ ഏഴ് കോടി പിന്നിട്ടതോടെ കേരളത്തിൽ നിന്നും നാല് ദിവസം കൊണ്ട് ആകെ 24 കോടി രൂപയാണ് ചിത്രം നേടിയത്
1/6
 സൂപ്പർസ്റ്റാർ രജിനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'ജയിലർ' തിയേറ്ററുകളെ ഇളക്കിമറിക്കുന്നു. ഈ മാസം 10ാം തീയതി തിയേറ്ററുകളിൽ എത്തിയ ചിത്രം ഇതുവരെ കളക്ട് ചെയ്തത് 300 കോടി രൂപ. തമിഴകത്ത് നിന്ന് മാത്രം കളക്ഷൻ 80 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ട്.

advertisement
2/6
 തമിഴ്നാട്ടിൽ മാത്രമല്ല, ജയിലർ തരംഗം കേരളത്തിലെ തിയേറ്ററുകളിലും പ്രകടമാണ്. മള്‍ട്ടിപ്ലെക്സുകള്‍ മുതൽ നാട്ടിൻപുറങ്ങളിലെ തിയേറ്ററുകളിൽ വരെ സിനിമ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ ഞായറാഴ്ച മാത്രം ചിത്രം നേടിയത് ഏഴുകോടി രൂപയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

3/6
 റിലീസായി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ജയിലർ മുന്നേറുന്നത്. കേരളത്തിലും റെക്കോഡ് കളക്ഷനിലേക്കാണ് ജയിലറുടെ കുതിപ്പ്. റിലീസ് ദിനത്തിൽ 5.85 കോടി രൂപയാണ് തിയേറ്ററുകളിലെ കളക്ഷൻ. രണ്ടാം ദിവസം 4.8 കോടിയും മൂന്നാം ദിവസമായ ശനിയാഴ്ച 6.15 കോടി രൂപയുമാണ് നേടിയത്.

4/6
Rajinikanth Jailer, Jailer movie review, Jailer movie box-office collection, mohanlal jailer, Jailer movie, Jailer movie rating, Rajinikanth Jailer, Rajinikanth Jailer movie review, Jailer film review, Jailer rating, Tamannaah Bhatia, Jackie Shroff, Nelson, ജയിലര്‍, രജനികാന്ത്, മോഹന്‍ലാല്‍, നെല്‍സണ്‍, തമന്ന, ജയിലർ ബോക്സോഫീസ് കളക്ഷൻ, ജയിലർ റെക്കോർഡ‍്
ഞായറാഴ്ചത്തെ കളക്ഷൻ ഏഴ് കോടി പിന്നിട്ടതോടെ കേരളത്തിൽ നിന്നും നാല് ദിവസം കൊണ്ട് ആകെ 24 കോടി രൂപയാണ് ചിത്രം നേടിയത്. നാളെ (ഓഗസ്റ്റ് 15) അവധിയായതിനാൽ കളക്ഷൻ ഉയരാനാണ് സാധ്യതയെന്ന് ട്രേഡ് അനലിസ്റ്റുകൾ കണക്കുകൂട്ടുന്നു.
advertisement
5/6
 കളക്ഷൻ ഈ കണക്കിന് മുന്നോട്ടുപോയാൽ ആറാം ദിനം ചിത്രം 400 കോടി ക്ലബ്ബിലും ഇടംനേടുമെന്നാണ് റിപ്പോർട്ടുകൾ. വെല്ലുവിളി ഉയർത്താൻ മറ്റ് സിനിമകളൊന്നും റിലീസ് ചെയ്യാതിരുന്നതും രജിനികാന്ത് ചിത്രത്തിന് ഗുണമായി. തമിഴ്നാട്ടിലും കേരളത്തിലും മാത്രമല്ല, കന്നഡയിലും തെലുങ്കിലും സിനിമയ്ക്കു വൻ സ്വീകരണമാണ് ലഭിക്കുന്നത്. അതിഥികളായെത്തി സ്ക്രീനില്‍ തീപ്പൊരി പറത്തിയ മോഹൻലാലിന്റെയും ശിവരാജ്കുമാറിന്റെയും പ്രകടനങ്ങളും ബോക്സോഫീസിൽ സിനിമയ്ക്ക് നേട്ടമായി.

6/6
Jailer, Jailer movie, Jailer release, Rajinikanth, Ranijikanth in Jailer, ജെയ്‌ലർ, ജെയ്‌ലർ റിലീസ്
വിജയ് നായകനായ 'ബീസ്റ്റി'ന്റെ പരാജയത്തിനുശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെും കരിയർ ബെസ്റ്റ് ആകുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോര്‍ട്ടുകൾ. ശിവകാർത്തികേയനെ നായകനാക്കി സംവിധാനം ചെയ്ത ‘ഡോക്ടർ’ ആയിരുന്നു അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ്.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement