ഒരു കുടുംബത്തിലെ മുത്തച്ഛൻ, അച്ഛൻ, മകൻ എന്നിവർക്കൊപ്പം അഭിനയിച്ച നായിക; ഇന്ന് സൂപ്പർതാര പരിവേഷം
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ താരം, മലയാള സിനിമയിലും വേഷമിട്ടിട്ടുണ്ട്
തെന്നിന്ത്യൻ സിനിമയിൽ അഭിനയ പാരമ്പര്യമുള്ള നടി രമ്യ കൃഷ്ണൻ (Ramya Krishnan), ബോളിവുഡിലും ഒരുപിടി നല്ല ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ്. കരിയറിലെ ഹിറ്റുകളിലൂടെ ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും അവർ തനിക്കൊരു ഇരിപ്പിടം നേടിക്കഴിഞ്ഞു. ബാഹുബലിയിലെ രാജമാതാ ശിവകാമി എന്ന കഥാപാത്രത്തിലൂടെ ഒരു സൂപ്പർതാര പരിവേഷം കൈവന്ന നടിയാണവർ. മലയാള ചിത്രങ്ങളിലും രമ്യ അവരുടെ കരിയറിന്റെ തുടക്കകാലം മുതലേ അഭിയനയിച്ചിട്ടുണ്ട്
advertisement
advertisement
ബോൾഡ് വേഷങ്ങളിൽ അത്മവിശ്വാസത്തോടു കൂടി പ്രത്യക്ഷപ്പെട്ട നടി, ഹിന്ദി ചിത്രങ്ങളായ പരമ്പര (1993), ത്രിമൂർത്തി (1995), ബഡെ മിയാൻ ചോട്ടെ മിയാൻ (1998), വാജൂദ് (1998) ചാഹത്ത് (1996) തുടങ്ങിയ സിനിമകളിലെ അത്യന്തം ഗ്ലാമറസ് വേഷങ്ങളുടെ പേരിൽ ശ്രദ്ധേയയായി. അനിൽ കപൂർ, നാനാ പടേക്കർ എന്നിവരായിരുന്നു രമ്യ കൃഷ്ണന്റെ ജോഡികൾ
advertisement
advertisement
advertisement
തെന്നിന്ത്യൻ അഭിനയ കുടുംബമായ അക്കിനേനിമാരുടെ മൂന്നു തലമുറകൾക്കൊപ്പം രമ്യ കൃഷ്ണൻ അഭിനയിച്ചു കഴിഞ്ഞു. അക്കിനേനി നാഗേശ്വര റാവു, നാഗാർജുന, അഖിൽ അക്കിനേനി എന്നിവരുടെ സിനിമകളിൽ രമ്യ കൃഷ്ണനെ കാണാം. നാഗേശ്വര റാവുവിനൊപ്പം സൂത്രധാരുലു (1989), ദഗുട് മൂത്ത ദംപട്യം (1990), ഇദ്ദരു ഇദ്ദരെ (1990) മുതലായ സിനിമകളിൽ നാഗേശ്വര റാവുവായിരുന്നു നായകവേഷം ചെയ്തത്
advertisement
advertisement