Sushant Singh Rajput| ജൂൺ 8ന് സുശാന്തിന്റെ വീട്ടിൽ നിന്ന് റിയ ഇറങ്ങിപ്പോകാനുള്ള കാരണം അഭിഭാഷകൻ വ്യക്തമാക്കുന്നു

Last Updated:
സുശാന്തിന്റെ മാനസികാരോഗ്യം കണക്കിലെടുത്ത് മയക്കുമരുന്ന് ഒഴിവാക്കാൻ മുംബൈയിലെ അഞ്ച് ഡോക്ടർമാർ സുശാന്തിനെ ഉപദേശിച്ചിരുന്നുവെന്നും ഡോക്ടർമാരെ അനുസരിക്കാൻ റിയ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
1/7
Sushant Singh Rajput
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തി സുശാന്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമാക്കി റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ.
advertisement
2/7
Sushant Singh Rajput, Sushant Singh Rajput Marijuana , Marijuana , Rhea Chakraborty, Bollywood drug, സുശാന്ത് സിങ് രജ്പുത്ത്
സുശാന്തിന്റെ മാനസികാരോഗ്യം കണക്കിലെടുത്ത് മയക്കുമരുന്ന് ഒഴിവാക്കാൻ മുംബൈയിലെ അഞ്ച് ഡോക്ടർമാർ സുശാന്തിനെ ഉപദേശിച്ചിരുന്നുവെന്നും ഡോക്ടർമാരെ അനുസരിക്കാൻ റിയ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
advertisement
3/7
bollywood drug case, rhea chakraborty, sushant singh rajput, rhea link to drug mafia, NCB, സുശാന്ത് സിംഗ് രാജ്പുത്, റിയ ചക്രബർത്തി, എൻസിബി, ബോളിവുഡ് മയക്കുമരുന്ന് കേസ്
എന്നാൽ താരം ഇത് അനുസരിക്കാൻ വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടർന്നാണ് റിയ സുശാന്തിന്റെ വീട്ടിൽ നിന്നിറങ്ങിപ്പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്.
advertisement
4/7
 സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാരായ മീതു സിംഗ്, പ്രിയങ്ക സിംഗ് എന്നിവർക്കെതിരെ റിയ ചക്രബർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇരുവരും ചേർന്ന് ഒരു കുറിപ്പടി കെട്ടിച്ചമച്ചതായും ഡോക്ടർമാരുമായി ആലോചിക്കാതെ സുശാന്തിന് മരുന്നുകൾ നൽകിയെന്നുമാണ് ആരോപണം.

5/7
sushant singh rajput, Sushant Singh Rajput death, Sushant Singh Rajput latest news, Rhea chakraborty, Narcotics control bureau, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ, റിയ ചക്രബർത്തി
ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിക്കൊണ്ട് മുംബൈ പൊലീസ് സത്യവാങ്മൂലം നൽകി. തങ്ങൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരിമാർ ഹർജി സമർപ്പിച്ചിരുന്നു.
advertisement
6/7
 ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കുറ്റവാളിയുടെ ഇടപെടലിനെ കുറിച്ച് അറിയാവുന്ന ഫസ്റ്റ് ഇൻഫോർമർ (ചക്രബർത്തി) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയ്ക്കും മീതുവിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് സത്യവാങ്മൂലത്തിൽ പൊലീസ് പറയുന്നു.

7/7
 ഇതിനു പിന്നാലെയാണ് സുശാന്തിന്റെ വീട്ടിൽ നിന്ന് റിയ മടങ്ങിപ്പോകാനുള്ള കാരണം റിയയുടെ അഭിഭാഷകൻ വ്യക്തമാക്കിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ റിയ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement