advertisement

Shwetha Menon | 'മോഹൻലാൽ കല്യാണ ആലോചനയുമായി വന്നിരുന്നു' എന്ന് വാർത്ത; രൂക്ഷമായി പ്രതികരിച്ചും കമന്റ് ചെയ്‌തും ശ്വേതാ മേനോൻ

Last Updated:
സോഷ്യൽ മീഡിയയിൽ മിതമായ ഇടപെടൽ നടത്തുന്ന ശ്വേത ആദ്യമായാണ് ഇത്രയും തീവ്രമായി പ്രതികരിച്ചത്
1/6
 പ്രേക്ഷകർക്ക് വളരെ വർഷങ്ങളായി പരിചയമുള്ള നടിയും മോഡലുമാണ് ശ്വേതാ മേനോൻ (Shwetha Menon). ഉത്തരേന്ത്യക്കാർ സൂപ്പർ മോഡൽ എന്ന ടാഗിൽ അരങ്ങുവാഴുമ്പോൾ കേരളത്തിന് പറയാൻ അന്നുണ്ടായിരുന്നത് ശ്വേതയായിരുന്നു. പിന്നീട് മലയാള സിനിമാ മേഖലയിലും ശ്വേത സജീവമായി. ആദ്യ മലയാളം ബിഗ് ബോസ് മത്സരത്തിലെ മത്സരാര്ഥികളിൽ ഒരാളായിരുന്നു ശ്വേത

2/6
 സോഷ്യൽ മീഡിയയിൽ പോലും മിതമായ ഇടപെടൽ നടത്തുന്ന പ്രകൃതക്കാരിയാണ് ശ്വേത. തന്റെ തൊഴിൽ മേഖല കഴിഞ്ഞാൽ ശ്വേതയെ അത്രകണ്ട് സജീവമായി പൊതുവിടങ്ങളിൽ കാണുക പോലും ചുരുക്കം. എന്നാൽ ശ്വേത അതിതീവ്രമായി ഒരു പ്രതികരണം തന്റെ ഫേസ്ബുക്ക് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നു. മോഹൻലാൽ വിവാഹാലോചനയുമായി വന്നുവെന്ന ഒരു വാർത്തയ്ക്കു മേലായിരുന്നു അത് (തുടർന്ന് വായിക്കുക)

3/6
 ഒരു സോഷ്യൽ മീഡിയ പേജിൽ വന്ന വാർത്തയുടെ തലക്കെട്ട് 'എന്നോടുള്ള അടുപ്പം വച്ച്, മോഹൻലാൽ കല്യാണാലോചനയുമായി വന്നിരുന്നു: ശ്വേത മേനോൻ എന്നാണ്'. ഇതിൽ ശ്വേതയുടെയും മോഹൻലാലിന്റേയും ചിത്രവുമുണ്ട്

4/6
 കാക്കക്കുയിൽ സിനിമയിൽ ഒന്നിച്ചഭിനയിച്ച ഇവർ, ബിഗ് ബോസിൽ എത്തിയപ്പോൾ മോഹൻലാൽ അവതാരകനും, ശ്വേത മത്സരാർത്ഥിയുമായി. എന്നാൽ ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതമെന്ന് ശ്വേതയുടെ പോസ്റ്റിൽ വ്യക്തം. 'മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതിൽ തല്പരരായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വായനക്കാർ ഉണ്ടെന്നു കരുതി സ്ത്രീകളെ അപമാനിക്കാൻ നിങ്ങൾക്കധികാരമില്ല' എന്ന് ശ്വേത

5/6
 'ഇത്തരം വാർത്ത എടുത്തുമാറ്റിയില്ലെങ്കിൽ, നിയമനടപടി നേരിടാൻ തയാറായിക്കൊള്ളൂ' എന്ന് ഈ വാർത്താ ലിങ്കിൽ ശ്വേത കമന്റ് ചെയ്തിട്ടുമുണ്ട്. സ്ത്രീകളെ ബഹുമാനിക്കൂ, അവരെ ബാധിക്കുന്ന നുണകളും കിംവദന്തികളും പ്രചരിപ്പിക്കാതിരിക്കൂ എന്നും ശ്വേത

6/6
 ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ

  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement