RRR ഓസ്കാർ പ്രമോഷനു വേണ്ടി ചെലവാക്കിയത് 80 കോടി; രാജമൗലിയുടെ ആവശ്യം നിർമാതാവ് അംഗീകരിച്ചില്ല

Last Updated:
യുഎസ്സിൽ ആർആർആർ ക്യാമ്പെയിനു വേണ്ടി 80 കോടി രൂപയാണ് ചെലവിട്ടതെന്നാണ് റിപ്പോർട്ടുകൾ
1/9
 ആർആർആറിലൂടെ ഇന്ത്യയിൽ ഓസ്കാർ എത്തിയെങ്കിലും അതിനു പിന്നാലെയുണ്ടായ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഓസ്കാർ പ്രമോഷനിൽ നിന്ന് ചിത്രത്തിന്റെ നിർമാതാവ് ഡിവിവി ധനയ്യ വിട്ടു നിന്നതിന്റെ കാരണങ്ങളാണ് വിവാങ്ങൾക്ക് തുടക്കമിട്ടത്.

advertisement
2/9
 ഓസ്കാറിനു മുന്നോടിയായി രാജമൗലിയും രാം ചരണും ജൂനിയർ എൻടിആറും മാസങ്ങളോളം യുഎസ്സിൽ ആർആർആറിനു വേണ്ടി പ്രമോഷൻ നടത്തിയിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ചാണ് ഈ ക്യാമ്പെയിൻ എന്നാണ് പുതിയ റിപ്പോർട്ടുകൾ.

3/9
 കൂടാതെ, പ്രമോഷനു വേണ്ടി പണം ചിലവഴിക്കാൻ രാജമൗലി നിർമാതാവിനോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതാണ് ഓസ്കാർ വേദിയിൽ ധനയ്യയുടെ അസാന്നിധ്യത്തിന് കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു.

4/9
 അമേരിക്കയിൽ വിവിധ ഭാഗങ്ങളിൽ ആർആർആർ പ്രദർശിപ്പിക്കാനും ടോക്ക് ഷോകളിലും അവാർഡ് ചടങ്ങുകളിലും പങ്കെടുക്കാനും രാജമൗലിയും താരങ്ങളും വൻ തുകയാണ് ചെലവഴിച്ചത്.

5/9
 യുഎസ്സിൽ ആർആർആർ ക്യാമ്പെയിനു വേണ്ടി 80 കോടി രൂപയാണ് ചെലവിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി നിർമാതാവ് ധനയ്യയോടും രാം ചരണിനോടും ജൂനിയർ എൻടിആറിനോടും രാജമൗലി 25 ലക്ഷം രൂപ വീതം നൽകാൻ ആവശ്യപ്പെട്ടതായി Siasat.com റിപ്പോർട്ടിൽ പറയുന്നു.

6/9
 എന്നാൽ രാജമൗലിയുടെ ഓഫർ ധനയ്യ നിരാകരിച്ചു. ഇതോടെയാണ് പരിപാടികളിൽ നിന്ന് ധനയ്യയെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കൻ കമ്പനിയായ വേരിയൻസ് ആണ് ആർആർആറിനു വേണ്ടി പ്രമോഷൻ പരിപാടികൾ നടത്തിയത്.

7/9
 ഓസ്കാർ ക്യാമ്പെയിനു വേണ്ടി വൻ തുക ചെലവഴിച്ചതായി താനും കേട്ടെന്നും താൻ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ധനയ്യയുടെ പ്രതികരണം.

8/9
 എങ്കിലും ഒരു അവാർഡിനു വേണ്ടി 80 കോടി രൂപ ആരും മുടക്കില്ല, അതിൽ ലാഭമില്ലെന്നുമാണ് നിർമാതാവ് പറയുന്നത്. തെലുങ്കു 360 ഡോട്ട് കോം റിപ്പോർട്ടിൽ പറയുന്നു. സംവിധായകൻ തമ്മറെഡ്ഡി ഭരദ്വാജയാണ് ആർആർആറിന്റെ ഓസ്കാർ ക്യാമ്പെയിനെ കുറിച്ച് വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്.

9/9
 ബംഗാരുതള്ളി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 600 കോടി മുതൽമുടക്കിൽ നിർമിച്ച RRR ഓസ്കാർ പ്രമോഷനു വേണ്ടി വീണ്ടും 80 കോടി ചിലവിട്ടു. പ്രമോഷനു വേണ്ടി ചെലവാക്കിയ തുക കൊണ്ട് മാത്രം എട്ടോ പത്തോ സിനിമകൾ നിർമിക്കാമെന്നായിരുന്നു തമ്മറെഡ്ഡിയുടെ പരാമർശം.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement