Sushant Singh Rajput Death Case| സുശാന്തിന്റേത് കൊലപാതകമാണെന്ന വാദം തള്ളി എയിംസ് ; ആത്മഹത്യയെന്ന് റിപ്പോർട്ട്
സുശാന്തിന്റെ ശരീരത്തിൽ തൂങ്ങിമരിച്ചതല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ലെന്നും ശരീരത്തിലും വസ്ത്രത്തിലും ബലംപ്രയോഗിച്ചതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫോറൻസിക് മെഡിക്കൽ സംഘം ചെയർമാൻ സുധീർ ഗുപ്ത പറഞ്ഞു.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകമാണെന്ന വാദം തള്ളി ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ ഫോറൻസിക് പാനൽ.
2/ 12
താരത്തിന്റേത് ആത്മഹത്യയാണെന്നാണ് എയിംസിലെ ഫോറൻസിക് സംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംഘം സിബിഐക്ക് കൈമാറി.
3/ 12
താരത്തിന് വിഷം നൽകിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള സംശയങ്ങളെയും സിദ്ധാന്തങ്ങളെയും ഫോറൻസിക് സംഘം തള്ളി.
4/ 12
സുശാന്തിന്റെ ശരീരത്തിൽ തൂങ്ങിമരിച്ചതല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ലെന്നും ശരീരത്തിലും വസ്ത്രത്തിലും ബലംപ്രയോഗിച്ചതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫോറൻസിക് മെഡിക്കൽ സംഘം ചെയർമാൻ സുധീർ ഗുപ്ത പറഞ്ഞു.
5/ 12
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഫോറന്‍സിക് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.
6/ 12
സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് എയിംസിലെ ഡോക്ടമാരുടെ റിപ്പോർട്ട്.
7/ 12
ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
8/ 12
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ ഇനി ഇക്കാര്യം കേന്ദ്രീകരിച്ചാകും സി.ബി.ഐ. അന്വേഷണം തുടരുകയെന്നാണ് സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
9/ 12
ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സിബിഐ അന്വേഷിക്കും. കൊലപാതകമെന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും സൂചന ലഭിച്ചാൽ ആ നിലയ്ക്കും അന്വേഷിക്കും.
10/ 12
സുശാന്തിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടെയാണ് എയിംസിലെ ഡോക്ടർമാരുടെ സംഘവും വിശദമായ പരിശോധന നടത്തിയത്.