വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ണുടക്കാറുള്ള വ്യക്തിയാണ് നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ഉർഫി ജാവേദ് (Urfi Javed). ഫാഷന്റെ സകല നിർവചനങ്ങളെയും കാറ്റില്പറത്തിയാണ് ഉർഫി ഓരോ തവണയും പൊതുജനങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെടുക. ആദ്യമായി ഉർഫി ചർച്ചാ വിഷയമായത് ഒരു എയർപോർട്ട് ലുക്കിന്റെ പേരിലാണെങ്കിലും വീണ്ടും അതേയിടത്തിൽ ഉർഫി മറ്റൊരു ലുക്കിൽ എത്തിക്കഴിഞ്ഞിരുന്നു (Photo: Varinder Chawla)
ഈ ചിത്രത്തിൽ നിങ്ങൾ കാണുന്ന ലുക്കിലാണ് ഉർഫി ഏറ്റവും ഒടുവിലായി വിമാനത്താവളത്തിൽ എത്തിയത്. സകലരുടെയും കണ്ണുടക്കുന്ന ടോപ്പാണ് ഉർഫി ധരിച്ചത്. തീർത്തും നേർത്ത വസ്ത്രമാണ് ഉർഫിയുടെ ടോപ്പ്. മുൻപൊരിക്കൽ ബ്രാലെറ്റ് അണിഞ്ഞുകൊണ്ട് എത്തിയപ്പോഴാണ് ഉർഫി ഏവരുടെയും ചർച്ചാവിഷയമായത്. ട്രോളുകളും തീരെക്കുറവല്ലായിരുന്നു (Photo: Varinder Chawla) -തുടർന്ന് വായിക്കുക-
ആദ്യമായി ഒ.ടി.ടി. (OTT) വഴി പ്രക്ഷേപണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി എന്ന നിലയിൽ ശ്രദ്ധ നേടിയ ആളാണ് ഉർഫി ജാവേദ് 24-കാരിയായ ഉർഫിയെ 2016-ലെ ടിവി ഷോ ബഡേ ഭയ്യാ കി ദുൽഹനിയയിലും പിന്നീട് യഥാക്രമം ALT ബാലാജിയിൽ സ്ട്രീം ചെയ്യുന്ന മേരി ദുർഗ, ബേപ്പന്ന, പഞ്ച് ബീറ്റ് സീസൺ 2 എന്നിവയിലും കണ്ടു
ഇളം പേസ്റ്റൽ നിറത്തിലെ ബ്രാ വെളിവാകുന്ന തരത്തിലെ റിപ്പ്ഡ് ഡെനിം ജാക്കറ്റാണ് ഉർഫി അണിഞ്ഞിരുന്നത്. ഒപ്പം ജീൻസ് പാന്റ്സും. ലഗേജുമായി വന്ന ഉർഫി തന്നെ ചുറ്റിപ്പറ്റി നിന്ന ഫോട്ടോഗ്രാഫർമാർക്ക് നേരെ പുഞ്ചിരി തൂകി നടന്നുനീങ്ങി. എന്നാൽ ട്രോളുകളും പിന്നാലെ കൂടാതെയിരുന്നില്ല. മാത്രവുമല്ല, ഉർഫി ആദ്യമായല്ല ഹോട്ട് ലുക്കിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നത്