ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
- Published by:Nandu Krishnan
- news18-malayalam
Last Updated:
സ്ഥാനാർത്ഥിയുടെ പേര് ബാലറ്റിൽ അഞ്ജലി പി.വി. എന്ന് തന്നെ തുടരും
തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പേര് ബാലറ്റിൽ അഞ്ജലി നായര്‍ എന്ന് പുതുക്കി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം വരണാധികാരി നിരസിച്ചു.ഇതോടെ സ്ഥാനാർത്ഥിയുടെ പേര് ബാലറ്റിൽ അഞ്ജലി പി.വി. എന്ന് തന്നെ തുടരും. പേര് പുതുക്കാനുള്ള അപേക്ഷ നൽകിയത് മാർച്ച് 31-നായിരുന്നുവെങ്കിലും, അതിനു മുൻപുതന്നെ ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ട് നടപടികളും ആരംഭിച്ചിരുന്നതിനാൽ പേരുമാറ്റം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് വരണാധികാരി സ്വീകരിച്ചത്.
നാമനിർദേശ പത്രിക നൽകുമ്പോഴുണ്ടായിരുന്ന അഞ്ജലി പി.വി. എന്ന പേര് തന്നെയാണ് നിലവിൽ ബാലറ്റിലുള്ളത്. അഞ്ജലി എന്ന പേരിൽ മറ്റ് സ്ഥാനാർത്ഥികൾ ആരും മണ്ഡലത്തിലില്ല എന്നതും, സ്ഥാനാർത്ഥിയുടെ ഫോട്ടോയും ചിഹ്നവും പേരും ബാലറ്റിൽ വ്യക്തമായി ക്രമീകരിച്ചിരിക്കുന്നതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല എന്നതും കണക്കിലെടുത്താണ് അപേക്ഷ തള്ളിയത്. എന്നാൽ ബാലറ്റിലെ പേരുമാറ്റം വോട്ടെടുപ്പിനെ ബാധിക്കില്ലെന്നും തിരിച്ചടിയാകില്ലെന്നും അഞ്ജലി നായർ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Apr 05, 2026 4:42 PM IST









