'സംവിധായകൻ കഥ മോഷ്ടിച്ചു' ; വിജയ് സേതുപതി ചിത്രം മഹാരാജയ്‌ക്കെതിരെ കോപ്പിയടി ആരോപണം
- Published by:Rajesh V
- trending desk
Last Updated:
ചിത്രത്തിന്റെ കഥ സംവിധായകനായ നിതുലൻ സ്വാമിനാഥൻ തന്റെ പക്കൽ നിന്നും മോഷ്ടിച്ചതാണെന്ന് നിർമാതാവ് മരുതമുത്തു പത്രസമ്മേളനത്തിൽ പറഞ്ഞു
വിജയ് സേതുപതി നായകനായെത്തിയ തമിഴ് ചിത്രം 'മഹാരാജ'യ്‌ക്കെതിരെ കോപ്പിയടി ആരോപണവുമായി നിർമ്മാതാവായ മരുതമുത്തു. ചിത്രത്തിന്റെ കഥ സംവിധായകനായ നിതുലൻ സ്വാമിനാഥൻ തന്റെ പക്കൽ നിന്നും മോഷ്ടിച്ചതാണെന്ന് മരുതമുത്തു പത്രസമ്മേളനത്തിൽ പറഞ്ഞു. 2020ൽ തന്റെ അടുത്ത് വന്ന ഈ കഥ ഒരു ഹ്രസ്വ ചിത്രം ചെയ്യുന്നതിനായി താൻ നിതുലനെ ഏൽപ്പിച്ചുവെന്നും അത് അദ്ദേഹം ചെയ്തുവെന്നും മരുതമുത്തു പറയുന്നു.
advertisement
advertisement
പല കാരണങ്ങൾ കൊണ്ടും ഷൂട്ടിങ് നടക്കാതിരിക്കുന്നതിനിടെയാണ് മഹാരാജ റിലീസ് ചെയ്തതെന്നും തന്റെ കഥയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന് പലരും പറഞ്ഞതിനെത്തുടർന്ന് താൻ ചിത്രം കണ്ടതായും മരുതമുത്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ ചിത്രം കണ്ട് താൻ ഞെട്ടിയെന്നും അത് തന്റെ തന്നെ കഥയാണെന്നും നിർമ്മാതാക്കളുടെ യൂണിയനിൽ ഞാൻ പരാതി നൽകിയിട്ടുണ്ടെന്നും മരുതമുത്തു അറിയിച്ചു.
advertisement
advertisement
advertisement
വിജയ് സേതുപതി, അനുരാഗ് കശ്യപ്, മമത മോഹൻദാസ്, അഭിരാമി, ദിവ്യ ഭാരതി, നാട്ടി, സിംഗംപുലി, മുനീസ്‌കാന്ത്, മണികണ്ഠൻ എന്നിവരുൾപ്പെടെയുള്ള വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥ, അഭിനയം, ആക്ഷൻ രംഗങ്ങൾ എന്നിവ കൊണ്ട് വലിയ പ്രേക്ഷക പ്രശംസ മഹാരാജ നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് നേടിയതായാണ് റിപ്പോർട്ട്.