2009ൽ 'ഋതു' എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പ്രതിഭയാണ് വിനയ് ഫോർട്ട്. ഇപ്പോഴും വിനയ് ഫോർട്ടിന്റേതായ ചില വേഷങ്ങൾ മലയാളി പ്രേക്ഷകർക്ക് പരിചിതമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ശബ്ദം. അധികംപേർക്ക് ഒരുപക്ഷെ വിനയ് ഫോർട്ട് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥിയായിരുന്നു എന്ന കാര്യം അറിയില്ലായിരുക്കും
ഒട്ടേറെ കടമ്പകൾ താണ്ടിയാണ് വിനയ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ എത്തിയതും പിന്നെ സിനിമയിൽ പ്രവേശിക്കുന്നതും. സിനിമയിലെത്തും മുൻപേ വിനയ് ജീവിതത്തിൽ പല മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം നിലയിൽ പാർട്ട്-ടൈം ജോലി ചെയ്ത് പണം കണ്ടെത്തിയാണ് അന്ന് വിനയ് പഠനം മുന്നോട്ടുകൊണ്ടുപോയത്. കഴിഞ്ഞ ദിവസം നടന്ന ക്ലബ്ഹൌസ് ചർച്ചയിൽ താൻ താണ്ടിയ വഴികളെ ഒരു പ്രചോദനമെന്നോണം വിനയ് ആരാധകരുമായി പങ്കിടുകയുണ്ടായി (തുടർന്ന് വായിക്കുക)
എം.വി. മണി, സുജാത എന്നിവരുടെ മൂന്നു മക്കളിൽ ഇളയവനാണ് വിനയ് കുമാർ എന്ന വിനയ് ഫോർട്ട്. ഫോർട്ട് കൊച്ചിയിൽ തന്നെയാണ് വിനയ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. വിനയ്നെ കൂടാതെ ചേട്ടനും ചേച്ചിയുമുണ്ട്. അച്ഛൻ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനാണ്. പത്താം ക്‌ളാസ്സിനു ശേഷം ചേട്ടനോ ചേച്ചിയോ താനോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ല
സാമ്പത്തിക ഭദ്രതയുള്ള വ്യക്തിയായിരുന്നില്ല. പാർട്ട്-ടൈം ജോലികൾ ചെയ്തു. മെഡിക്കൽ ഷോപ്പിൽ മരുന്നെടുത്തു കൊടുക്കാൻ നിന്നിട്ടുണ്ട്, ഡോർ-ടു-ഡോർ മാർക്കറ്റിംഗ് ചെയ്തിട്ടുണ്ട്, ഫോർട്ട് കൊച്ചിയിലെ കഫെയിൽ വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട് എന്നും വിനയ്. അന്നത്തെ അനുഭവസമ്പത്താണ് ഇന്ന് താൻ സിനിമയിൽ നിന്നും തിരികെ നേടുന്നത് എന്നും വിനയ് പറഞ്ഞു