advertisement

Hollywood Movies | 2021ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 5 ഹോളിവുഡ് സിനിമകള്‍

Last Updated:
കോവിഡ് മഹാമാരിയെ (Covid Pandemic) തുടര്‍ന്ന് സിനിമാ തിയേറ്ററുകള്‍ (Movie Theatres) ഏറെക്കാലം അടച്ചിട്ടിരുന്നു. എന്നാൽ, കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ തിയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തിലേക്ക് അധികാരികള്‍ എത്തി. പുതുവര്‍ഷത്തിന് മുന്നോടിയായി 2021ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 5 ഹോളിവുഡ് സിനിമകൾ (Hollywood Movies) പരിചയപ്പെടാം:
1/5
സ്‌പൈഡര്‍മാന്‍: നോ വേ ഹോം (Spider-Man: No Way Home): സൂപ്പര്‍ ഹീറോ ചിത്രമായ 'സ്‌പൈഡര്‍മാന്‍: നോ വേ ഹോം' കൊളംബിയ പിക്‌ചേഴ്‌സും മാര്‍വെല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ജോണ്‍ വാട്ട്‌സ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാരാന്ത്യത്തില്‍ ലോകമെമ്പാടുമായി 1 ബില്യൺ ഡോളറിൽ കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ചിത്രമായിരുന്നു ഇത്. 200 മില്യണ്‍ ഡോളർ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. ഡിസംബര്‍ 13 നാണ് ചിത്രം പ്രീമിയര്‍ ചെയ്തത്. 'അവതാര്‍' എന്ന ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള മൗറോ ഫിയോറെയാണ് 'നോ വേ ഹോമിന്റെ'യും ഛായാഗ്രാഹകന്‍.

2/5
നോ ടൈം റ്റു ഡൈ (No Time to Die):  ഈ ഡാനിയല്‍ ക്രെയ്ഗ് ചിത്രം ലോകമെമ്പാടും 774 മില്യണ്‍ ഡോളർ കളക്ഷനാണ് നേടിയത്. ഇയോണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് ജോജി ഫുകാനാഗയാണ്. ജെയിംസ് ബോണ്ട് സീരീസിലെ 25ാമത് ചിത്രമാണ് 'നോ ടൈം റ്റു ഡൈ'. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ സെപ്റ്റംബര്‍ 28നാണ് ചിത്രം പ്രീമിയര്‍ ചെയ്തത്.

3/5
എഫ് 9: ദ ഫാസ്റ്റ് സാഗ (F9: The Fast Saga): അമേരിക്കന്‍ ആക്ഷന്‍ ചിത്രമായ 'എഫ് 9: ദ ഫാസ്റ്റ് സാഗ' സംവിധാനം ചെയ്തത് ജസ്റ്റിന്‍ ലിന്‍ ആണ്. ലോകമെമ്പാടുമായി 726 മില്യണ്‍ ഡോളറാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. മെയ് 19നായിരുന്നു ചിത്രം പ്രീമിയര്‍ ചെയ്തത്. വിന്‍ ഡീസല്‍, ചാര്‍ലിസ് തെറോണ്‍, മിഷേന്‍ റോഡ്രിഗൂസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'ദ ഫേറ്റ് ഓഫ് ദ പ്യൂരിയസി'ന്റെ സീക്വല്‍ ആയിട്ടാണ് ചിത്രം റിലീസിനെത്തിയത്. 200-225 മില്യണ്‍ ഡോളര്‍ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു അത്.

4/5
വെനം: ലെറ്റ് ദേര്‍ ബി കാര്‍നേജ് (Venom: Let There Be Carnage): അമേരിക്കന്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് 'വെനം: ലെറ്റ് ദേര്‍ ബി കാര്‍നേജ്'. ടെന്‍സന്റ് പിക്‌ചേഴ്‌സും കൊളംബിയ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ 14 നാണ് റിലീസ് ചെയ്തത്. ആന്‍ഡി സെര്‍കിസ് സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടും 501 മില്യണ്‍ ഡോളർ കളക്ഷനാണ് സ്വന്തമാക്കിയത്. 110 മില്യണ്‍ ഡോളര്‍ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന നാലാമത്തെ ചിത്രമാണ്.

5/5
ഗോഡ്‌സില്ല വേഴ്‌സസ് കോങ് (Godzilla vs Kong): മാര്‍ച്ച് 24ന് റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടും 390 മില്യണ്‍ ഡോളറാണ് കളക്ഷന്‍ നേടിയത്. ആദം വിന്‍ഗാര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്തത്. 467.8 മില്യണ്‍ ഡോളര്‍ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. കിങ് കോങ് സീരീസിലെ 12ാമത്തെ ചിത്രവും ഗോഡ്‌സില്ല സീരീസിലെ 36ാമത്തെ ചിത്രവുമാണിത്.

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

• നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

• ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

• കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement