'ഫസൽ പോലീസ്' ഇനി കേരളത്തിൽ ചാർജ് എടുക്കും; യുഎഇയിലെ ചുമതല മകന്
മൂത്ത മകന്‍ ഫവാസാണ് സുരക്ഷാ ജോലി ഏറ്റെടുക്കുന്നത്.
News18 Malayalam | December 17, 2019, 11:05 AM IST
1/ 13
യുഎഇയിയിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ ഫസൽ മനയിൽ നാട്ടിലേക്ക് മടങ്ങുന്നു. മകൻ ഫവാസിനാണ് ഇനി യു.എ.ഇയിലെ സുരക്ഷാ ജോലിയുടെ ചുമതല. 27വര്‍ഷമായി യുഎഇയിലെ ഉന്നതരുടെയും വിദേശത്തു നിന്നും ഇന്ത്യയില്‍ നിന്നുമെത്തുന്ന സിനിമാ-കായിക താരങ്ങളടക്കമുള്ള സെലിബ്രിറ്റികളുടെയുംസുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഫസൽ.
2/ 13
1992ല്‍ മോഹന്‍ലാലിന് 'ബോണ്‍സറാ'യാണ് ഫസല്‍ ആദ്യമായി യുഎഇയില്‍ സുരക്ഷാ ജോലി ഏറ്റെടുകുന്നത്. ആ വർഷം തന്നെയാണ് ഫസൽ യു. അൻപത് വയസ് പൂർത്തിയായതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ ഫസൽ തീരുമാനിച്ചത്.
3/ 13
പ്രിഡിഗ്രി കാലത്തും എന്‍സിസി കേഡറ്റായ ഫസൽ പിന്നീട് ബിരുദ പഠന കാലത്ത് പൊലീസിൽ ചേരാൻ ശ്രമം തുടങ്ങി. കായികക്ഷമാതാ പരീക്ഷ പാസായെങ്കിലും എഴുത്ത് പരീക്ഷയിൽ വിജയിക്കാനായില്ല. ഇതിനിടെ പൊലീസുകാരനായിരുന്ന സഹോദരൻ ജോലി രാജിവച്ച് ബഹ്‌റൈനിലേയ്ക്ക് പോകുകയും ചെയ്തു. ഇതോടെ പൊലീസാകണമെന്ന മോഹം ഫസലും ഉപേക്ഷിച്ചു.
4/ 13
സെക്യൂരിറ്റി ജീവനക്കാരനായി പ്രവർത്തിച്ചിരുന്ന അമ്മാവനാണ് ഫസലിനെയും യുഎഇയിൽ എത്തിച്ചത്. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 'എക്‌സ്‌പോ മുഹമ്മദ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
5/ 13
യുഎഇയിലെ പ്രമുഖ ബിസിനസ് കുടുംബമായ മാജിദ് അല്‍ ഫുത്തൈമിന്റെ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറുടെ ജോലിയാണ് ഫസലിന് ആദ്യം ലഭിച്ചത്. ഇതോടൊപ്പം കാഷ് ആന്‍ഡ് ട്രാന്‍സ്മിറ്റ് സെക്യുരിറ്റി(സിഐടി)യായി നാല് മാസം പ്രവര്‍ത്തിച്ചു. 2005ല്‍ ഡിബിഎംടി കമ്പനിയില്‍ പിആര്‍ഒ ആയി. ഇതിനിടെ അവധി ദിനങ്ങളിൽ സുരക്ഷാ ജീവനക്കാരനായും ഫസൽ പ്രവർത്തിച്ചു. ഇതിനിടെ സുരക്ഷാ ജോലി ചെയ്യാനുള്ള ലൈസന്‍സും ഫസൽ നേടിയെടുത്തു.
6/ 13
മലയാള സിനിമാ താരങ്ങൾ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ടാണ് ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്. ഇതിനി പിന്നാലെ സ്വദേശികളായ വി.ഐ.പികളും ഫസലിന്റെ സേവനം തേടിയെത്തി.
7/ 13
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിരുന്ന കാലത്തും കാണികളെ നിയന്ത്രിച്ചിരുന്നത് ഫസലിന്റെ നേതൃത്വത്തിലായിരുന്നു. 2014ലെ ഐപിഎല്ലും സംഘാടകര്‍ ഫസലിന്റെ സേവനം തേടി.
8/ 13
മോഹൻലാലും മമ്മൂട്ടിയും പങ്കെടുക്കുന്ന പരിപാടികളിലെ സ്ഥിരം സന്നിധ്യമായിരുന്നു ഫസൽ. ഫസല്‍ പൊലീസ് എന്നാണ് ഇവർ ഇദ്ദേഹത്തെ വിളിക്കുന്നത്.
9/ 13
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിന്സുരക്ഷയൊരുക്കിയതും ഫസലായിരുന്നു. ബോളിവുഡില്‍ ഷാരൂഖ് ഖാന്‍ മുതല്‍ ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്‌ക്കെത്തിയ ലിസാ റായ്ക്ക് വരെ ബോണ്‍സറായി.
10/ 13
രജനീകാന്ത്, കമലഹാസന്‍, വിക്രം, ചിരഞ്ജീവി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ബോണ്‍സറായി. കായിക മേഖലയിൽ നനിന്നുള്ള സചിന്‍, വസീം അക്രം തുടങ്ങി യുഎഇയിലെത്തുന്ന മിക്ക താരങ്ങള്‍ക്കും സുരക്ഷയൊരുക്കി.
11/ 13
സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായർക്കും ചിത്രകാരന്‍ എം.എഫ്.ഹുസൈനും സുരക്ഷയൊരുക്കിയതും ഫസലാണ്. ഷരീഫയാണു ഭാര്യ.
12/ 13
മൂത്ത മകന്‍ ഫവാസ് ദുബായില്‍ നെല്ലറ ഗ്രൂപ്പില്‍ അക്കൗണ്ടന്റാണ്. ഇദ്ദേഹമായിരിക്കും ഇനി അവധി ദിനങ്ങളില്‍ പിതാവിന്റെ യൂണിഫോമണിയുക. മകള്‍ ഫറ ബഹ്‌റൈനിലാണ്. മറ്റു മക്കളായ ഫഹദ് ബിരുദത്തിനും ഫര്‍ഹാന്‍ എട്ടാം ക്ലാസിലും പഠിക്കുന്നു.