PM Modi Kuwait Visit : കുവൈറ്റിലെ ലേബർ ക്യാംപിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; വിശ്വസിക്കാനാകാതെ തൊഴിലാളികൾ

Last Updated:
തൊഴിലാളികൾക്കൊപ്പം ലഘുഭക്ഷണവും കഴിച്ച ശേഷമാണ് മോദി മടങ്ങിയത്
1/5
 കുവൈറ്റിലെ ലേബർ ക്യാംപിലെ തൊഴിലാളികൾക്ക് വിശ്വസിക്കാനാകാത്ത ഒരു സന്ദർശനമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. രണ്ടു ദിവസത്തെ ഔദ്യോ​ഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മീന അബ്ദുള്ളയിലുള്ള ഗള്‍ഫ് സ്പിക് കമ്പനിയുടെ തൊഴിലാളി ക്യാംപിലായിരുന്നു സന്ദർശനം നടത്തിയത്.

advertisement
2/5
 1500-ഓളം തൊഴിലാളികൾ താമസിക്കുന്ന ക്യാംപിലായിരുന്നു മോദി ഒരു മണിക്കൂറോളം ചെലവഴിച്ചത്. 80-ഓളം തൊഴിലാളികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങളും മോദി കേട്ടറിഞ്ഞു.

3/5
 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു ക്യാംപിലുണ്ടായിരുന്നത്. തൊഴിലാളികൾക്കൊപ്പം ലഘുഭക്ഷണവും കഴിച്ച ശേഷമാണ് മോദി അവിടെ നിന്നും മടങ്ങിയത്.

4/5
 ."ഇന്ത്യ സർക്കാർ തൊഴിലാളികൾക്ക് നൽകുന്ന പ്രാധാന്യം പ്രകടിപ്പിക്കുന്നതാണ് പ്രധാന ലക്ഷ്യമെന്ന്."-മോദിയുടെ ലേബർ ക്യാംപ് സന്ദർശനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം (എംഇഎ) എക്സിലൂടെ പറഞ്ഞിരുന്നു. ലേബർ ക്യാംപ് സന്ദർശിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും എക്സിലൂടെ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു.

5/5
 ഇന്നലെ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനോട് മോദി സംസാരിച്ചിരുന്നു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമർശിച്ച മോദി കുവൈറ്റിന് നന്ദിയും അറിയിച്ചിരുന്നു. അനേകം ഇന്ത്യക്കാർ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കിയിരുന്നു. കുവൈറ്റ് സർക്കാർ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മംഗഫ് തീപ്പിടുത്തത്തിൽ മരിച്ചതിൽ കൂടുതൽ പേരും ഇന്ത്യക്കാരായിരുന്നു.

കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു

  • മഹിളാ കോൺഗ്രസ് നേതാവ് സുലേഖ കമാൽ SDPI-യിൽ ചേർന്നു.

  • സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുലേഖയും ഭർത്താവ് മുഹമ്മദും SDPI-യിൽ ചേർന്നു.

  • പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് പാർട്ടി വിടാൻ കാരണം.

View All
advertisement