സൗദി അറേബ്യയിൽ ഫാഷൻ ഷോ; റാംപിൽ തിളങ്ങിയത് ജെന്നിഫർ ലോപ്പസ് അടക്കം ഹോളിവുഡ് സുന്ദരിമാർ
- Published by:Sarika N
- news18-malayalam
Last Updated:
പ്രമുഖ ലെബനീസ് ഡിസൈനറായ എലീ സാബിന്റെ കരിയറിലെ 45-ാം വാർഷികത്തിന്റെ ഭാഗമായാണ് സൗദി അറേബ്യയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്
ഹോളിവുഡിൽ താരസുന്ദരിമാർ അണിനിരന്ന ഒരു അത്യുഗ്രൻ ഫാഷൻ ഷോയ്ക്ക് കഴിഞ്ഞദിവസം സൗദി അറേബ്യയിലെ റിയാദ് സാക്ഷിയായി.'1001 സീസൺസ് ഓഫ് എലീ സാബ് ഇവൻ്റ്'വേദിയിൽ ഹോളിവുഡ് മുൻനിര സെലിബ്രിറ്റികൾ ഫാഷൻറെയും സംഗീതത്തിൻ്റെയും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രമുഖ ലെബനീസ് ഡിസൈനറായ എലീ സാബിന്റെ കരിയറിലെ 45-ാം വാർഷികത്തിന്റെ ഭാഗമായാണ് സൗദി അറേബ്യയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. കാണികളെ വിസ്‌മരിപ്പിച്ചുകൊണ്ട് വേദിയിൽ ഹോളിവുഡ് റാണിമാരായ ജെന്നിഫർ ലോപ്പസ്, സെലിൻ ഡിയോൺ, കാമില കാബെല്ലോ തുടങ്ങിയവർ നിറഞ്ഞാടി.
advertisement
ബെൻ അഫ്‌ലെക്കുമായുള്ള വിവാഹമോചനത്തിന് ശേഷം ജെന്നിഫർ ലോപ്പസ് തിരികെയെത്തിയ വേദിയായിരുന്നു എലീ സാബ് ഇവൻ്റ്.എലീ സാബിന്റെ മിന്നും ഡിസൈനും താരത്തിന്റെ സൗന്ദര്യയും ഒത്തിണങ്ങിയപ്പോൾ ജെന്നിഫർ ലോപ്പസ് ആരാധകമനം കവർന്നു . താരത്തിന്റെ എക്കാലത്തെയും ഹിറ്റുകളായി "ഓൺ ദി ഫ്ലോർ", "ലെറ്റ്സ് ഗെറ്റ് ലൗഡ്", "വെയ്റ്റിംഗ് ഫോർ ടുനൈറ്റ്" എന്നിവയുൾപ്പെടെയുള്ള ഗാനങ്ങൾ ജെന്നിഫർ വേദിയിൽ അവതരിപ്പിച്ചു.
advertisement
advertisement
advertisement
advertisement


