വിനായക ചതുർത്ഥി ദിനത്തിൽ ഭഗവാന്റെ ജന്മകഥ ചിത്രങ്ങളിലൂടെ. (Image: Network18 Graphics)
2/ 17
ഒരിക്കൽ ശിവഭഗവാൻ രാക്ഷസന്മാർക്കെതിരെ യുദ്ധം ചെയ്യാൻ പോയിരുന്നു. ഈ സമയം പാർവതി ദേവി കൈലാസ പർവതത്തിൽ തനിച്ചായിരുന്നു. (Image: Network18 Graphics)
3/ 17
ഒരിക്കൽ നീരാട്ടിന് പോകാനൊരുങ്ങവെയാണ് കാവൽ ഭടനായി ആരുമില്ലെന്ന കാര്യം പാർവതിയുടെ ഓർമയിൽ വരുന്നത്. സ്വന്തം ശരീരത്തിൽ നിന്നും മഞ്ഞൾ കുഴമ്പ് ഉരുളയാക്കി പാർവതി ദേവി. (Image: Network18 Graphics)
4/ 17
ആ മഞ്ഞൾ ഉരുളക്ക് പാർവതി ദേവി ജീവൻ നൽകിയെന്നും. അങ്ങനെ ഗണപതിയുണ്ടായെന്നുമാണ് അനേകം വിശ്വാസങ്ങളിൽ ഒന്ന്. (Image: Network18 Graphics)
5/ 17
അമ്മ നീരാടാൻ പോകുന്ന നേരം ആരെയും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്നായിരുന്നുത്രേ ബാലഗണപതിക്ക് നൽകിയിരുന്ന ആജ്ഞ. ഇത് അതേപടി അനുസരിക്കുകയായിരുന്നു കുഞ്ഞു ഗണപതി. (Image: Network18 Graphics)
6/ 17
യുദ്ധം അവസാനിച്ച ഭഗവാൻ ശിവൻ ഈ സമയം കൈലാസത്തിലേക്ക് മടങ്ങിയെത്തി. (Image: Network18 Graphics)
7/ 17
താൻ സ്വന്തം വീട്ടിലേക്ക് കടക്കുന്നത് തടഞ്ഞ അപരിചിതനായ ബാലനെ കണ്ട് ശിവഭഗവാൻ ഞെട്ടി. (Image: Network18 Graphics)
എന്നാൽ ഗണപതി അവരെ ശക്തമായി തന്നെ നേരിട്ടു. (Image: Network18 Graphics)
10/ 17
ശിവഭഗവാൻ തന്നെ നേരിട്ടിറങ്ങി ഗണപതിയുമായി പോരാടി. ഒടുവിൽ ഗണപതിയുടെ തല വെട്ടിയെറിഞ്ഞു. (Image: Network18 Graphics)
11/ 17
ഇക്കാര്യം അറിഞ്ഞ പാർവതി ദേവി കോപാകുലയായി. അവതാരങ്ങളെയാകെ പുറത്തെടുത്ത ദേവി മനുഷ്യകുലത്തെ തന്നെ ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ചു. (Image: Network18 Graphics)
12/ 17
തനിക്ക് പറ്റിയ പിഴവ് മനസ്സിലാക്കിയ ശിവഭഗവാൻ പാർവതി ദേവിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. (Image: Network18 Graphics)
13/ 17
ഈ സമയം പാർവതി ദേവി രണ്ട് നിബന്ധനകൾ ശിവഭഗവാന് മുൻപായി വെച്ചു. ഗണപതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നതായിരുന്നു ആദ്യത്തേത്. മറ്റെല്ലാ ദൈവങ്ങള്‍ക്കും മുൻപേ ഗണിപതിയെ ആരാധിക്കണമെന്നതായിരുന്നു രണ്ടാമത്തെ നിബന്ധന. (Image: Network18 Graphics)
14/ 17
ആദ്യം കാണുന്ന, വടക്കോട്ടു തിരിഞ്ഞുറങ്ങുന്ന ഏതെങ്കിലും ജിവിയുടെ തല കൊണ്ടുവരാൻ ശിവഭഗവാൻ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു. Image: Network18 Graphics)
15/ 17
ആനയുടെ തലയുമായി ബ്രഹ്മാവ് മടങ്ങിയെത്തി. ശിവഭഗവാൻ ആ തല ഗണപതിയുടെ അറ്റുപോയ തലയുടെ സ്ഥാനത്ത് വെച്ചു. (Image: Network18 Graphics)
16/ 17
ഗണപതിക്ക് ജീവൻ നൽകിയതിന് ശേഷം. ഇത് തന്റെ മകനാണെന്ന് ശിവൻ പ്രഖ്യാപിച്ചു. (Image: Network18 Graphics)
17/ 17
അങ്ങനെയാണ് ഗണപതിക്ക് ആനത്തല വന്നതാണെന്നാണ് വിശ്വാസം. (Image: Network18 Graphics)