'ആദ്യം അന്തസ്'; മാലിദ്വീപ് വിഷയത്തിൽ ബോളിവുഡ് താരങ്ങളുടെ പ്രതികരണം
- Published by:Vishnupriya S
- news18-malayalam
Last Updated:
മാലിദ്വീപ് മന്ത്രി മറിയം ഷിയുനയാണ് മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിയുടെ പരാമർശത്തിനു പിന്നാലെ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങൾ രംഗത്ത്. അക്ഷയ് കുമാർ, സൽമാൻ ഖാൻ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, കങ്കണ റണാവത്ത്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളാണ് കുറിപ്പ് പങ്കുവെച്ചത്.
advertisement
advertisement
"മാലിദ്വീപിൽ നിന്നുള്ള പ്രമുഖ വ്യക്തികളിൽ നിന്ന് ഇന്ത്യക്കാരെ വിദ്വേഷകരവും വംശീയവുമായ അഭിപ്രായങ്ങൾ കടന്നുപോയി. അവർക്ക് പരമാവധി വിനോദസഞ്ചാരികളെ അയയ്ക്കുന്ന ഒരു രാജ്യത്തോടാണ് അവർ ഇത് ചെയ്യുന്നത് എന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നു. ഞങ്ങൾ നമ്മുടെ അയൽക്കാരോട് നല്ലവരാണ്, പക്ഷേ ഞങ്ങൾ എന്ത് വേണം. അത്തരം പ്രകോപനമില്ലാത്ത വിദ്വേഷം സഹിക്കണോ? ഞാൻ മാലിദ്വീപ് പലതവണ സന്ദർശിച്ചിട്ടുണ്ട്, എല്ലായ്പ്പോഴും അതിനെ പുകഴ്ത്തിയിട്ടുണ്ട്, എന്നാൽ അന്തസ്സാണ് ആദ്യം. നമുക്ക് എന്ന് തീരുമാനിക്കാം, നമ്മുടെ സ്വന്തം ടൂറിസത്തെ പിന്തുണയ്ക്കാം.", അക്ഷയ് കുമാർ കുറിച്ചു.
advertisement
advertisement
advertisement
advertisement
advertisement
advertisement
മാലിദ്വീപ് മന്ത്രി മറിയം ഷിയുനയാണ് മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപകരമായ പരാമർശം. മാലിദ്വീപിലെ യുവ ശാക്തീകരണ മന്ത്രിയാണ് ഷിയുന. നരേന്ദ്ര മോദിയെ ‘കോമാളി’യെന്നും ‘ഇസ്രായേലിന്റെ പാവ’യെന്നും വിളിച്ചായിരുന്നു പരിഹാസം.