ബുധനാഴ്ച രാത്രിയാണ് നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടത്. 120- 130 കിലോമീറ്റർ വേഗതയിലാണ് നിവാർ വീശിയടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. (Image: News18 Tamil)
2/ 28
ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. (Image: News18 Tamil)
3/ 28
റോഡിനുകുറുകെ വീണുകിടക്കുന്ന മരങ്ങൾ നീക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടങ്ങൾ. (Image: News18 Tamil)
4/ 28
പുതുച്ചേരിക്ക് വടക്ക് ഭാഗത്തായി 25 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. (Image: News18 Tamil)
5/ 28
കരതൊട്ടശേഷം ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് കൊടുങ്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. (Image: News18 Tamil)
6/ 28
കനത്ത മഴയിൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. (Image: News18 Tamil)
7/ 28
ചെന്നൈയിൽ വെള്ളംനിറഞ്ഞ റോഡിലൂടെ നടന്നുപോകുന്നയാൾ . (Image: AP)
8/ 28
ചെന്നൈ കാശിമേട് തീരത്ത് വീശിയടിക്കുന്ന തിരമാല. (Image: AP)
9/ 28
ചെന്നൈയിൽ വെള്ളം കയറിയ റോഡിലൂടെ നടന്നുനീങ്ങുന്ന കുടുംബം. (Image: AP)
10/ 28
മറീന ബീച്ചില്‍ കുട്ടികൾക്കുള്ള ഉല്ലാസ റൈഡുകൾ വെള്ളത്തിൽ പാതിമുങ്ങിയ നിലയിൽ. (Image: AP)
11/ 28
ചെന്നൈയിൽ വെള്ളം നിറഞ്ഞ നിരത്തിലൂടെ കാൽനടയായി യാത്ര ചെയ്യുന്നവർ. (Image: AP)
12/ 28
ചെന്നൈയിലെ വെള്ളക്കെട്ടിലൂടെ നടന്നുനീങ്ങുന്ന കുടുംബം. (Image: AP)
13/ 28
ചെന്നൈ കാശിമേട് ബീച്ചിൽ ശക്തമായ കാറ്റിൽ യുവാവിന്റെ കുട മടങ്ങിയപ്പോൾ. (Image: AP)
14/ 28
ചെന്നൈ നഗരത്തിലെ വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുന്നവർ. (Image: AP)
15/ 28
ചെന്നൈയിൽ വെള്ളത്തിൽ മുങ്ങിയ അടിപ്പാതയിലൂടെ യാത്ര ചെയ്യുന്നവർ. (Image: AP)
16/ 28
ചെന്നൈയിൽ മരം വീണ് ചുറ്റുമതിൽ തകർന്നപ്പോൾ. (Image: AP)
17/ 28
ചെന്നൈയിൽ വെള്ളക്കെട്ടിലൂടെ നടന്നുനീങ്ങുന്നവർ. (Image: AP)
18/ 28
ചെന്നൈ കാശിമേട് ബീച്ചിൽ നിന്നുള്ള കാഴ്ച. (Image: AP)
19/ 28
ചെന്നൈയിൽ നിരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട്. (Image: AP)
20/ 28
വെള്ളം നിറഞ്ഞ അടിപ്പാതയിലൂടെ നടക്കുന്നവർ. ചെന്നൈയിൽ നിന്നുള്ള കാഴ്ച. (Image: AP)
21/ 28
ചെന്നൈയിലെ തെരുവിൽ പാതി മുങ്ങിയ കുടിലിൽ കഴിയുന്ന സ്ത്രീ. (Image: AP)
22/ 28
ചെന്നൈയിലെ വെള്ളം കയറിയ റോഡിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ മാസ്കും ധരിച്ച് സൈക്കിളിൽ യാത്രചെയ്യുന്നയാൾ. (Image: AP)
23/ 28
കാശിമേട് തുറമുഖത്തില്‍ നിന്നുള്ള ദൃശ്യം.(Image: AP)
24/ 28
വെള്ളം നിറഞ്ഞ നിരത്തിലൂടെ കുട്ടിയുമായി നടന്നുനീങ്ങുന്ന കുടുംബം. (Image: AP)
25/ 28
കടപുഴകിവീണ മരങ്ങൾ നീക്കുന്നവർ. (Image: News18 Tamil)
26/ 28
കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. (Image: News18 Tamil)
27/ 28
കനത്ത കാറ്റിൽ റോഡിന് കുറുകെ വീണ മരം. (Image: News18 Tamil)
28/ 28
വെളാച്ചേരി, ഒഎംആർ, താംബരം, മുഡിച്ചൂർ, കുണ്ട്രത്തൂർ തുടങ്ങി ചെന്നൈയിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. (Image: News18 Tamil)