21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമോ? തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം
- Published by:Gowthamy GG
- news18-malayalam
Last Updated:
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തും. ഇതിനു ശേഷം തീരുമാനം ഉണ്ടാകും.
advertisement
advertisement
advertisement
കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്രം ആലോചിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതിനെത്തുടർന്ന് ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
advertisement
advertisement
advertisement
ചൊവ്വാഴ്ച ചേര്‍ന്ന ഒരു കൂട്ടം മന്ത്രിമാരുടെ യോഗത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാല് ആഴ്ച കൂടി അടച്ചിരിക്കണമെന്ന് ശുപാർശ ചെയ്തു. മതപരമായ ഒത്തുചേരലിനും യോഗങ്ങൾക്കും നിരോധനം തുടരണമെന്നും ഇത് നിർദേശിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരും പങ്കെടുത്തിരുന്നു.
advertisement


