IPL 2020 | അവസാന നാലിലെത്തുക ആരൊക്കെ? മൂന്നു സ്ഥാനങ്ങൾക്കായി പോരടിക്കുന്നത് ആറു ടീമുകൾ

Last Updated:
ഡൽഹി ക്യാപിറ്റൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് മത്സരരംഗത്തുള്ളത്.
1/9
IPL 2020, IPL 2020 Full Schedule, IPL 2020 Date and Time, IPL 2020 Match, IPL 2020 Timings, IPL 2020 Venue, IPL 2020 Fixtures
ഐപിഎൽ ലീഗ് ഘട്ടം അവസാനിക്കാറായി. ഇനി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത് ആരൊക്കെയെന്നതാണ് ഉദ്വേഗജനകമായ കാര്യം. നിലവിലെ പോയിന്‍റ് നിലയിൽ ഒന്നാമതുള്ള മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെ ഒരു സ്ഥാനം ഉറപ്പാക്കി കഴിഞ്ഞു. അടുത്ത മൂന്നു ടീമുകൾ ഏതൊക്കെ എന്നാണ് അറിയേണ്ടത്. ശേഷിക്കുന്ന മൂന്നു പ്ലേ ഓഫ് സ്ഥാനങ്ങൾക്കായി മത്സരിക്കുന്നത് ആറു ടീമുകളാണ്. ഡൽഹി ക്യാപിറ്റൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് മത്സരരംഗത്തുള്ളത്.
advertisement
2/9
ipl2020, ipl uae, csk vs mi, chennai super kings, mumbai indians, mumbai beats chennai 10 wickets, ഐപിഎൽ, ഐപിഎൽ 2020, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്
മുംബൈ ഇന്ത്യൻസ്- രണ്ടു മത്സരങ്ങൾ ബാക്കിയുള്ള മുംബൈ ഇന്ത്യൻസ് 16 പോയിന്‍റുമായി ഒന്നാമതാണ്. അവർ പ്ലേഓഫ് ഉറപ്പക്കി. എന്നാൽ അടുത്ത രണ്ടു മത്സരങ്ങളും ജയിച്ച് ആദ്യ രണ്ട് സ്ഥാനം ഉറപ്പാക്കുകയാണ് മുംബൈയുടെ ലക്ഷ്യം. ഇതോടെ പ്ലേഓഫ് ക്വാളിഫയർ ഉറപ്പാക്കാൻ അവർക്ക് സാധിക്കും. ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുമായാണ് മുംബൈയ്ക്ക് ഇനി മത്സരിക്കാനുള്ളത്.
advertisement
3/9
RCB vs MI, IPL, IPL 2020 today match, ipl live score, rcb vs mi live score, ipl live, RCB vs MI prediction, RCB playing 11, MI playing 11, Virat Kohli, Devdutt Padikkal, Rohit Sharma, today ipl match, IPL live in Malayalam
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ- 14 പോയിന്റും രണ്ട് ഗെയിമുകളും ബാക്കിയുള്ളപ്പോൾ, പ്ലേ ഓഫ് ബെർത്ത് ഉറപ്പാക്കാൻ അവർക്ക് കുറഞ്ഞത് ഒരു ജയം ആവശ്യമാണ്, എന്നാൽ രണ്ടും ജയിച്ച് ആദ്യ രണ്ടു സ്ഥാനത്തെത്തുകയാണ് കോഹ്ലിപ്പടയുടെ ലക്ഷ്യം. രണ്ട് കളികളും തോറ്റാൽ അവർ 14 പോയിന്‍റിൽ ഒതുങ്ങും. ഇതോടെ പിന്നിലുള്ള ടീമുകൾ ജയിച്ചെത്തിയാൽ അവർക്കും 14 പോയിന്‍റാകും. തുടർന്ന് പ്ലേഓപ് ബർത്ത് നിശ്ചയിക്കുന്നത് നെറ്റ് റൺറേറ്റ് ആയിരിക്കും. ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുമായാണ് ബാംഗ്ലൂരിന്‍റെ അവസാനത്തെ മത്സരങ്ങൾ
advertisement
4/9
ipl, ipl 2020, ipl uae, rajasthan royals, delhi capitals, rr vs dc, ഐപിഎൽ, ഐപിഎൽ 2020, ഐപിഎൽ യുഎഇ
ഡൽഹി ക്യാപിറ്റൽസ്- അവസാന രണ്ടു കളികളും ജയിച്ച് ആദ്യ രണ്ടു സ്ഥാനത്തെത്തുകയാണ് ഡൽഹിയുടെ ലക്ഷ്യം. രണ്ടു കളികളും തോറ്റാൽ അവർക്കും 14 പോയിന്‍റാകും. അങ്ങനെ വന്നാൽ പിന്നെ കളിക്കുന്നത് നെറ്റ് റൺറേറ്റായിരിക്കും. അവസാന രണ്ടിൽ ഒരെണ്ണം വിജയിച്ചാൽ അവർ 16 പോയിന്റുമായി പ്ലേ ഓഫ് ബെർത്ത് സ്വന്തമാക്കും. തുടക്കത്തിൽ മുംബൈയേക്കാളും ബാഗ്ലൂരിനേക്കാളും മുന്നിലായിരുന്ന ഡൽഹിക്ക് ആധിപത്യത്തോടെ പ്ലേഓഫിലെത്താനാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവരാണ് ഡൽഹിയുടെ ഇനിയുള്ള എതിരാളികൾ
advertisement
5/9
ipl, ipl2020, ipl uae, rcb vs kxip, royal challengers bangalore, kings xi punjab, virat kohli, ഐപിഎൽ, ഐപിഎൽ 2020
കിംഗ്സ് ഇലവൻ പഞ്ചാബ്- തുടർ തോൽവികളിൽ വലഞ്ഞ കിങ്സ് ഇലവൻ പഞ്ചാബ് അവസാന അഞ്ചു മത്സരങ്ങളും ജയിച്ചാണ് പ്ലേഓഫ് സാധ്യത സജീവമാക്കിയത്. അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചാൽ അവർക്ക് പ്ലേ ഓഫ് നേടാനാകും. ഗെയിലിന്‍റെ വരവാണ് കിങ്സ് ഇലവന് കരുത്തേകിയത്. അവസാന മത്സരങ്ങളിൽ രാജസ്ഥാനും ചെന്നൈയുമാണ് പഞ്ചാബിന്‍റെ എതിരാളികൾ.
advertisement
6/9
KKR vs CSK, IPL 2020, Kolkata Knight Riders, Chennai Super Kings , Pragyan Ojha, Eoin Morgan, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, പ്രഗ്യാൻ ഓജ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- ചെന്നൈയോട് കഴിഞ്ഞ ദിവസം തോറ്റതോടെ കൊൽക്കത്തയുടെ നില പരുങ്ങലിലാണ്. ഇപ്പോൾ 12 പോയിന്‍റുള്ള അവർക്ക് അവസാന കളിയിൽ രാജസ്ഥാനെതിരെ ജയിച്ചാൽ മാത്രം പ്ലേ ഓഫ് ഉറപ്പാകില്ല. നെറ്റ് റൺറേറ്റ് കൂടി ഉയർന്നുനിന്നാൽ മാത്രമാണ് പ്രതീക്ഷയ്ക്കു വകയുള്ളത്. കൂടാതെ കിങ്സ് ഇലവനും സൺറൈസേഴ്സിും അവസാന മത്സരങ്ങൾ തോൽക്കുകയും ചെയ്താൽ കൊൽക്കത്തയ്ക്ക് സാധ്യതയുണ്ട്.
advertisement
7/9
ipl, ipl 2020, delhi capitals, sunrisers hyderabad, ipl uae, SRH vs DC, ഐപിഎൽ, ഡല്‍ഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്
സൺറൈസേഴ്‌സ് ഹൈദരാബാദ്- ആർ‌സി‌ബിക്കും മുംബൈയ്ക്കുമെതിരെ രണ്ടുകളികളും ജയിച്ചാൽ ഹൈദരാബാദിന് പ്ലേഓഫിലെത്താം. രണ്ടു കളി ജയിച്ചാൽ അവർക്ക് 14 പോയിന്‍റാകും. ഇതുകൂടാതെ മറ്റു മത്സരഫലങ്ങളും ഹൈദരാബാദിന് നിർണായകമാണ്. മുംബൈ ഒഴികെയുള്ള ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് മൂന്ന് ടീമുകൾക്കും തോൽവി നേരിടണം. പഞ്ചാബ്, ബാംഗ്ലൂർ, ഡൽഹി എന്നിവയിൽ രണ്ടു ടീമുകൾ 14 പോയിന്‍റിൽ ഒതുങ്ങുകയും നെറ്റ് റൺറേറ്റ് മികച്ചുനിൽക്കുകയും ചെയ്താൽ ഹൈദരാബാദിന് പ്ലേഓഫ് ഉറപ്പിക്കാം. അവസാന കളി ബാംഗ്ലൂരിനെതിരെയാണ്. ഇതു ഹൈദരാബാദിന് ജീവൻമരണ പോരാട്ടമാണ്.
advertisement
8/9
IPL 2020, IPL 2020 Full Schedule, IPL 2020 Date and Time, IPL 2020 Match, IPL 2020 Timings, IPL 2020 Venue, IPL 2020 Fixtures
രാജസ്ഥാൻ റോയൽസ്- ഹൈദരാബാദിനെ പോലെ നിലവിൽ 10 പോയിന്‍റാണ് രാജസ്ഥാനുള്ളത്. അവർക്ക് രണ്ടു കളി അവസേഷിക്കുന്നു. രണ്ടും ജയിച്ചാൽ 14 പോയിന്‍റാകും. നെറ്റ് റൺറേറ്റ് മികച്ചതാകുകയും, ബാംഗ്ലൂർ, ഡൽഹി, പഞ്ചാബ് എന്നിവയിൽ രണ്ടു ടീമുകൾ 14 പോയിന്‍റിൽ ഒതുങ്ങുകയും ചെയ്താൽ രാജസ്ഥാന് പ്ലേഓഫിലെത്താം.
advertisement
9/9
ipl, ipl 2020, chennai super kings, kolkata knight riders, csk vs kkr, ഐപിഎൽ, ഐപിഎൽ 2020, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ചെന്നൈ സൂപ്പർ കിംഗ്സ്- പ്ലേ ഓഫിനുവേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് ആദ്യം തന്നെ പുറത്തായ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. അവസാന മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടുമ്പോൾ ആ മത്സരഫലം ചെന്നൈയ്ക്ക് പ്രധാനമല്ലെന്ന് തന്നെ പറയാം. എന്നാൽ ഐപിഎൽ ചരിത്രതതിലെ മികച്ച ടീമുകളൊന്നായിരുന്ന ചെന്നൈയ്ക്ക് വിജയത്തോടെ വിടവാങ്ങാനാകും ഇത്തവണ ശ്രമിക്കുക.
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement